
ബി ടൗണിലെ മുൻനിര നായികമാരിൽ ശ്രദ്ധേയയാണ് കങ്കണ. ഒട്ടനവധി സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ താരം, പലപ്പോഴും നടത്തുന്ന പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. അവയ്ക്ക് മറുപടി കൊടുക്കാനും കങ്കണ ശ്രമിക്കാറുമുണ്ട്. അത്തരത്തിൽ നടത്തിയ പരാമാർശത്തിന്റെ പേരിൽ കങ്കണയ്ക്ക് എതിരെ രൂക്ഷ വിമർശനുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാൻ നടി നൗഷീന്‍ ഷാ.
ഇന്ത്യൻ അഭിനേതാക്കളെ കണ്ടിട്ടില്ലെന്ന് പറഞ്ഞ നൗഷീൻ, കങ്കണയെ കാണാൻ ആഗ്രഹമുണ്ടെന്നും കണ്ടുമുട്ടിയാൽ കരണത്തടിക്കുമെന്നും പറഞ്ഞുതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാനെതിരെയും സൈന്യത്തിനെതിരെയും കങ്കണ പറയുന്ന കാര്യങ്ങളാണ് നൗഷീനെ ചൊടിപ്പിച്ചത്.
"പാകിസ്ഥാൻ ഭരണകൂടം മോശമായാണ് ജനങ്ങളെ ട്രീറ്റ് ചെയ്യുന്നതെന്ന് കങ്കണയ്ക്ക് എങ്ങനെ അറിയാം. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസികളെയും സൈന്യത്തെ കുറിച്ചും അവർക്ക് എന്ത് അറിയാം ? രഹസ്യങ്ങളാണ് അവ. ഈ രാജ്യത്ത് ജീവിക്കുന്ന ഞങ്ങൾക്ക് പോലും അതറിയില്ല. പിന്നെ എങ്ങനെ കങ്കണയ്ക്ക് അതറിയാം. സ്വന്തം കാര്യം നോക്കിയാൻ പോരേ ?. കങ്കണ സുന്ദരിയാണ്. അതും അതി സുന്ദരി. ഒപ്പം മികച്ച അഭിനേതാവും. പക്ഷേ മറ്റുള്ള രാജ്യക്കാരോട് ബഹുമാനം കാണിക്കാൻ അറിയില്ല. അക്കാര്യത്തിൽ അവർ പുറകിലാണ് ", എന്നും നൗഷീൻ പറഞ്ഞു.
തിയറ്ററുകൾ ഭരിക്കാൻ പോകുന്ന 'ഗരുഡൻ'; തീഷ്ണമായ ലുക്കിൽ ബിജു മേനോൻ
'ചന്ദ്രമുഖി 2' എന്ന ചിത്രമാണ് കങ്കണയുടേതായി റിലീസിന് ഒരുങ്ങുന്നത്. രാഘവ ലോറന്‍സ് ആണ് ഈ തമിഴ് ചിത്രത്തിലെ നായകന്‍. രജനികാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചന്ദ്രമുഖി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആണിത്. പി വാസുവാണ് സംവിധാനം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ