വമ്പൻ ക്യാൻവാസിൽ 'പള്ളിച്ചട്ടമ്പി'; മാസ്സ് ലുക്കിൽ ടൊവിനോ; വമ്പൻ അപ്‌ഡേറ്റ്

Published : Jan 20, 2026, 11:54 AM IST
Pallichattambi Starring Tovino Thomas directed by Dijo Jose Antony

Synopsis

1950-60 കാലഘട്ടത്തിലെ കഥ പറയുന്ന പള്ളിച്ചട്ടമ്പിയിൽ കയാദു ലോഹർ ആണ് ടൊവിനോയുടെ നായികയായി എത്തുന്നത്. 

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ മോഷൻ പോസ്റ്റർ റിലീസ് ആയി. ചിത്രത്തിന്റെ റിലീസ് ഡേറ്റും പോസ്റ്ററിൽ അനൗൺസ് ചെയ്യുന്നുണ്ട്. ഏപ്രിൽ 9നാണ് 'പള്ളിച്ചട്ടമ്പി' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന 'പള്ളിച്ചട്ടമ്പി'യിൽ ഇത് വരെ കാണാത്ത ലുക്കിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്.

വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്നാണ് മലായാളം ഉൾപ്പടെ അഞ്ചു ഭാഷകളിൽ റിലീസ് ആകുന്ന 'പള്ളിച്ചട്ടമ്പി' നിർമ്മിക്കുന്നത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കയാദു ലോഹർ നായികയാകുന്ന 'പള്ളിച്ചട്ടമ്പി'യിൽ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ടിജോ ടോമി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജേക്സ് ബിജോയ് ആണ്.

 

 

മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ. ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ.റെനിത് രാജ്, കിരൺ റാഫേൽ എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ . സൗണ്ട് ഡിസൈൻ -സിങ്ക് സിനിമ, രാജേഷ് മേനോൻ ആണ് ആർട്ട് ഡയറക്‌ടർ, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്ണൻ. പോസ്റ്റർ ഡിസൈൻ യെല്ലോടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: അഖിൽ വിഷ്ണു വി എസ്, പി.ആർ.ഓ അക്ഷയ് പ്രകാശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

"വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല, സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം": മഞ്ജു വാര്യർ
ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളും കേരളത്തില്‍, രജനികാന്ത് കൊച്ചിയിലെത്തി