
സിജു വിൽസനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്ത ചിത്രം പഞ്ചവത്സരപദ്ധതി വിജയകരമായ രണ്ടാം വാരത്തിലേക്ക്. മികച്ച പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ വാരം തന്നെ ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും ലഭിച്ച ചിത്രത്തിന് രണ്ടാം വാരത്തിലും മികച്ച ടിക്കറ്റ് ബുക്കിംഗ് ആണ് കേരളത്തിൽ ലഭിക്കുന്നത്. സജീവ് പാഴൂർ ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ഷാൻ റഹ്മാൻ നിർവഹിക്കുന്നു. കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാറാണ് ചിത്രത്തിന്റെ നിർമ്മാണം.
കൃഷ്‌ണേന്ദു എ മേനോൻ ആണ് പഞ്ചവത്സര പദ്ധതിയിൽ നായികയായി എത്തുന്നത്. പി പി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ്, മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഞ്ചവത്സര പദ്ധതിയുടെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം ആൽബി, എഡിറ്റർ കിരൺ ദാസ്, ലിറിക്‌സ് റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് ത്യാഗു തവനൂർ, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റണ്ട് മാഫിയ ശശി, വസ്ത്രാലങ്കാരം വീണ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, സൗണ്ട് ഡിസൈൻ ജിതിൻ ജോസഫ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്, വി എഫ് എക്സ് അമൽ, ഷിമോൻ എൻ എക്സ് (മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ എ കെ രജിലേഷ്, അസോസിയേറ്റ് ഡയറക്ടർ രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ