
മുംബൈ: സീരിസ് പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന വെബ് സീരീസുകളിൽ ഒന്നാണ് പഞ്ചായത്ത് സീസൺ 3. ഇപ്പോഴിതാ ആമസോണ്‍ ഈ സീരിസിന്‍റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ്. ടിവിഎഫ് നിര്‍മ്മിക്കുന്ന സീരിസിന്‍റെ ആദ്യ രണ്ട് ഭാഗങ്ങള്‍ വന്‍ വൈറലായിരുന്നു.
ദീപക് കുമാർ മിശ്ര സംവിധാനം ചെയ്ത ഷോയില്‍ ജിതേന്ദ്ര കുമാർ, നീന ഗുപ്ത, രഘുബീർ യാദവ്, ഫൈസൽ മാലിക്, ചന്ദൻ റോയ്, സാൻവിക എന്നിവര്‍ അഭിനയിക്കുന്നു. ഇവരെല്ലാം ഇന്ന് പുറത്തുവിട്ട ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
2020 ഏപ്രിലിലാണ് പഞ്ചായത്ത് ആദ്യ സീസണ്‍ എത്തിയത്. ഈ എട്ട് എപ്പിസോഡുകള്‍ മികച്ച പ്രതികരണം നേടി. 2022 മെയ് മാസത്തിൽ പുറത്തിറങ്ങിയ രണ്ടാം സീസണും വലിയ ഹിറ്റായിരുന്നു.
ഉത്തർപ്രദേശിലെ ഫുലേര എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ ഒരു പഞ്ചായത്ത് സെക്രട്ടറിയാകാൻ നിർബന്ധിതനായ ഒരു എഞ്ചിനീയറിംഗ് ബിരുദധാരിയുടെ കഥയാണ് പഞ്ചായത്ത് എന്ന സീരിസിന്‍റെ അടിസ്ഥാനം. ഷോയുടെ ആദ്യ സീസൺ കോവിഡ് ലോക്ക്ഡൗൺ സമയത്ത് വന്‍ തോതിലുള്ള ഫാന്‍ബേസ് ഉണ്ടാക്കിയിരുന്നു.
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ഇപ്പോഴിറങ്ങിയ ട്രെയിലര്‍ പ്രകാരം, ഫുലേര നിവാസികൾ രാഷ്ട്രീയത്തിന്‍റെ പേരില്‍ വിഭജിക്കപ്പെടുകയും അതിന്‍റെ പേരിലെ പ്രശ്നങ്ങളുമാണ്. രഘുബീറിന്‍റെ കഥാപാത്രം ഒരു പ്രാദേശിക രാഷ്ട്രീയക്കാരനുമായി തർക്കത്തിൽ ഏർപ്പെട്ടതിനെത്തുടർന്ന് 'സച്ചിവ് ജി' അഭിഷേക് ത്രിപാഠിയുടെ ഭാവി അപകടത്തിലാകുന്നയിടത്താണ് രണ്ടാം സീസണ്‍ അവസാനിച്ചത് എന്നതിനാല്‍ വളരെ ആകാംക്ഷയോടെയാണ് ആളുകള്‍ മൂന്നാം സീസണ്‍ കാത്തിരിക്കുന്നത്.
ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളും ഹൃദയസ്പർശിയായ കഥയും നിറഞ്ഞ പഞ്ചായത്ത് സീസൺ 3 മെയ് 28-ന് ലോകമെമ്പാടും പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യുക. ആമസോണ്‍ പ്രൈമിന്‍റെ ഇന്ത്യന്‍ സീരിസുകളില്‍ ഏറ്റവും വലിയ വിജയമായിരുന്നു പഞ്ചായത്ത്.
'ശക്തനായ വില്ലന്‍ വരുന്നു': ലോർഡ് ഓഫ് ദ റിംഗ്സ്: റിംഗ്സ് ഓഫ് പവർ സീസൺ 2 ടീസർ പുറത്തിറങ്ങി
അവര്‍ എന്നെ 'കാമുകനെ തട്ടിയെടുക്കുന്നവളാക്കി': തുറന്നു പറഞ്ഞ് നടി സുചിത്ര പിള്ള
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ