​ഗുരു സോമസുന്ദരവും അനുമോളും പ്രധാന താരങ്ങള്‍; 'പാരീസ് കഫെ' റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Sep 08, 2026, 02:31 PM IST
paris cafe tamil movie release date announced

Synopsis

നവാ​ഗതനായ സരജ് ശീലന്‍ സംവിധാനം ചെയ്യുന്ന 'പാരീസ് കഫെ' എന്ന തമിഴ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

​ഗുരു സോമസുന്ദരം, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാ​ഗതനായ സരജ് ശീലന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം പാരീസ് കഫെയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 18 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഇമോഷണല്‍ റൊമാന്‍റിക് ഡ്രാമ ​ഗണത്തില്‍ പെടുന്ന ചിത്രമാണിത്. മധ്യവയസ്കരായ ദമ്പതിമാര്‍ക്കും യുവ ദമ്പതിമാര്‍ക്കും ഇടയില്‍ സംഭവിക്കുന്ന പ്രണയമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. അര്‍ച്ചന കുമാര്‍, വിജയ് വിശ്വ, നയന സായ്, സായ് വിക്കി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എല്‍ വി എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ കണ്‍മണി രം​​ഗനാഥന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സം​ഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് കെ ആണ്. ഛായാ​ഗ്രഹണം സതീഷ് ജി, എഡിറ്റിം​ഗ് വിജെ സാബു ജോസഫ്, കലാസംവിധാനം ദാമു, സ്റ്റണ്ട് സു​ഗന്‍, കോസ്റ്റ്യൂം വി ധന്‍രാജ്, കൊറിയോ​ഗ്രഫി പ്രശാന്ത്- ശ്രീ കൃഷ്, മേക്കപ്പ് കാര്‍ത്തിക് ആന്‍ഡ് ടീം, സ്റ്റില്‍സ് ശിവരാജ്, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ വി രാജ്‍കുമാര്‍, വിഎഫ്എക്സ് ഫോക്കസ് വിഎഫ്എക്സ്, ലിറിക് വീഡിയോ ലോകേഷ് മിത്രന്‍, ഡിഐ കളറിസ്റ്റ് വര്‍ണ ഡിജിറ്റല്‍ സ്റ്റു‍ഡിയോസ് ആസ് നന്ദകുമാര്‍, പിആര്‍ഒ റിയാസ് കെ അഹമ്മദ്, പരസ് റിയാസ്, പബ്ലിസിറ്റി ഡിസൈന്‍ വി എം ശിവകുമാര്‍, ഡയറക്ഷന്‍ ടീം സ്വാമി രാജലിം​ഗം, എന്‍ ആര്‍ ജ​ഗന്‍, വി​ഗ്നേഷ് വാജയ രാജ്, തമിഴരസന്‍, മുരളി സമ്പത്ത്, നീലമേഘം, രാജ് മോഹന്‍ എം, എം ഐ സെല്‍വ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൂര്യ പ്രകാശ് പി, ക്രിയേറ്റീവ് പ്രൊഡ്യൂസേഴ്സ് ഏഴില്‍ സത്യ, വെങ്കല്‍ കോടീശ്വരന്‍, കോ പ്രൊഡ്യൂസര്‍ വെങ്കല്‍ ലിം​ഗേശ്വരന്‍,

അതേസമയം ​ഗുരു സോമസുന്ദരത്തിന്‍റേതായി ഈ വര്‍ഷം രണ്ട് ചിത്രങ്ങള്‍ തിയറ്ററുകളില്‍ ഇതിനകം എത്തിയിരുന്നു. പരാശക്തി, മൈ ലോര്‍ഡ് എന്നീ ചിത്രങ്ങളാണ് അത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഡ്രാ​ഗണ്‍ ആണ് അദ്ദേഹത്തിന്‍റേതായി വരാനുള്ള മറ്റൊരു പ്രധാന ചിത്രം. ജൂനിയര്‍ എന്‍ടിആര്‍, അനില്‍ കപൂര്‍, രു​ഗ്മിണി വസന്ത്, ഷാഹിദ് കപൂര്‍, ബിജു മേനോന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നയൻതാര നായികയായ ഹായ് ക്ലിക്കായോ?, ചിത്രം നേടിയത്
ഷാജി കൈലാസ്- ജോജു ജോര്‍ജ് ടീമിന്‍റെ 'വരവ്' 11 ന് ഒടിടിയില്‍; ട്രെയ്‍ലര്‍ എത്തി