'ആ കാരണം കൊണ്ടാണ് 5 വർഷം ഈ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്'; ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി പാർവതി തിരുവോത്ത്

Published : May 16, 2026, 07:41 AM IST
Parvathy Thiruvothu

Synopsis

Actress Parvathy Thiruvothu talks about her debut movie as a director നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി പാർവതി തിരുവോത്ത് സംവിധാന രംഗത്തേക്ക്. കോവിഡ് കാലത്ത് ലഭിച്ച ഒരു തിരക്കഥയാണ് തന്റെ ആദ്യ സംവിധാന സംരംഭമെന്ന് പാർവതി വെളിപ്പെടുത്തി.

2006 ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പാർവതി തിരുവോത്ത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം പുത്തെടുക്കാൻ പാർവതിയ്ക്കായി. പിന്നീട് മരിയാൻ, ബാഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ, കൂടെ എന്നീ നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. മലയാളത്തിന് പുറമേ ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

ഇപ്പോഴിതാ ആദ്യമായി സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് പാർവതി തിരുവോത്ത്. കൊവിഡ് കാലത്താണ് ഈ തിരക്കഥ തന്നിലേക്ക് വന്നതെന്നും, പലരും സംവിധാനം ചെയ്യാനായി തന്നെ സമീപിച്ചിരുന്നെങ്കിലും ഈ തിരക്കഥ വായിച്ചപ്പോൾ ഇതായിരിക്കണം താൻ ആദ്യം സംവിധാനം ചെയ്ത സിനിമ എന്ന് ആഗ്രഹിച്ചുവെന്നും പാർവതി പറയുന്നു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ പ്രതികരണം.

"കൊവിഡ് കാലത്താണ് ഈ തിരക്കഥ എന്നിലേക്ക് വരുന്നത്, പാര്‍വതി തന്നെ ഈ സിനിമ സംവിധാനം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പിന്നീട് ഞാന്‍ ആ തിരക്കഥ വായിച്ചപ്പോഴാണ് എന്തു കൊണ്ട് ഞാനിത് സംവിധാനം ചെയ്യണമെന്ന് അവര്‍ പറയാനുള്ള കാരണം എനിക്ക് മനസിലായത്. അതുകൊണ്ടാണ് ഈ സിനിമയ്ക്ക് വേണ്ടി 5വര്‍ഷം കാത്തിരുന്നത്. പലരും സംവിധാനത്തിന് വേണ്ടി എന്നെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതായിരിക്കണം ഞാന്‍ ആദ്യം സംവിധാനം ചെയ്ത സിനിമ എന്ന് ഞാന്‍ ആഗ്രഹിച്ചു. അഭിനയം ക്രിയേറ്റീവായിട്ടുള്ള കാര്യമാണ്, അത് എനിക്ക് സംതൃപ്തി തരുന്നുണ്ടെങ്കിലും അത് മാത്രമല്ല എനിക്ക് ചെയ്യാറാുള്ളതെന്ന് തോന്നാറുണ്ട്." പാർവതി പറയുന്നു.

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. റോഷാക്ക് എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ നോബഡി. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അനുരാഗ് കശ്യപ് - ബോബി ഡിയോൾ - ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ശ്രദ്ധനേടി ടീസർ
'ഫ്രീ എന്ന് തൊണ്ട കീറി പ്രഖ്യാപിച്ചത് കെഎസ്ആർടിസി എംഡി ആണോ ? ഇത് ജനദ്രോഹം'; മഹിളാമോർച്ചയ്ക്ക് എതിരെ സംവിധായകൻ