സ്വര്‍ണ്ണ ബിക്കിനിയില്‍ ദീപിക; ചിത്രം പുറത്തുവിട്ടത് ഷാരൂഖ്; 'പത്താൻ' ഗാനം വരുന്നു

By Web TeamFirst Published Dec 9, 2022, 7:42 PM IST
Highlights

"ബേഷാരം രംഗ് കാ വഖ്ത് ആ ഗയാ ഹേ...  ! ഗാനം ഡിസംബർ 12 ന് പുറത്തിറങ്ങും. " അദ്ദേഹം തന്‍റെ ട്വീറ്റിൽ കൂട്ടിച്ചേർത്തു. 2023 ജനുവരി 25-നാണ് പത്താന്‍ റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം  റിലീസ് ചെയ്യും. 

മുംബൈ: ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പത്താൻ സിനിമയുടെ പുതിയ അപ്ഡേറ്റ്. ചിത്രത്തിലെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന 'ബേഷാരം രംഗ്' എന്ന ഗാനത്തിലെ നടി ദീപിക പദുക്കോണിന്റെ ലുക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

സ്വർണ്ണ നിറത്തിലുള്ള ബിക്കിനിയില്‍ പോസ് ചെയ്യുന്ന ദീപിക പദുക്കോൺ ആണ് ഷാരൂഖ് ഖാൻ ട്വിറ്ററില്‍ പങ്കിട്ട ചിത്രം. ഡിസംബർ 12 നാണ് ചിത്രത്തിലെ ഗാനം  റിലീസ് ചെയ്യുകയെന്നും ഷാരൂഖ് തന്‍റെ ട്വീറ്റിൽ വെളിപ്പെടുത്തി. 

"ബേഷാരം രംഗ് കാ വഖ്ത് ആ ഗയാ ഹേ...  ! ഗാനം ഡിസംബർ 12 ന് പുറത്തിറങ്ങും. " അദ്ദേഹം തന്‍റെ ട്വീറ്റിൽ കൂട്ടിച്ചേർത്തു. 2023 ജനുവരി 25-നാണ് പത്താന്‍ റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം  റിലീസ് ചെയ്യും. 

അടുത്ത വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് 'പത്താൻ'. ഷാരൂഖ് ഖാൻ വൻ തിരിച്ചുവരവ് നടത്തുമെന്ന് കരുതുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ ഡിസംബര്‍ 6ന് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് 'പത്താൻ'. ദീപിക പദുക്കോണ്‍, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള 'പത്താന്റെ' ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. 

200 കോടി രൂപയ്‍ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ സ്വന്തമാക്കിയതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'പത്താ'ന്‍റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും 'പത്താനെ' പരിചയപ്പെടുത്തുന്നതായിരുന്നു ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നത് ടീസറിൽ കാണാമായിരുന്നു.

'അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം', എന്നായിരുന്നു ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്. ഷാരൂഖ് ഖാന്‍റെ ജന്മദിനത്തില്‍ പുറത്തുവിട്ട ചിത്രത്തിന്‍റെ ടീസറും ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു.

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ അഭിമാനമാകാന്‍ ദീപിക പദുക്കോണ്‍

സിനിമാ ലഹരിയിൽ തലസ്ഥാനം, ചലച്ചിത്രമേളയ്ക്ക് ഔദ്യോഗിക തുടക്കം, ഇറാനിലെ പ്രതിഷേധത്തിന് വേദിയിൽ പിന്തുണ
 

click me!