ഗാനരചയിതാവ് പദ്മജ രാധാകൃഷ്ണൻ അന്തരിച്ചു

By Web TeamFirst Published Jun 15, 2020, 7:40 AM IST
Highlights

അന്തരിച്ച സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

തിരുവനന്തപുരം: ഗാനരചയിതാവ് പദ്മജ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അന്തരിച്ച സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. പ്രശസ്ത ഓഡിയോഗ്രാഫർ എം ആർ രാജകൃഷ്ണൻ മകനാണ്. 

click me!