Pathonpathaam Noottandu : ഇത് ‘ചന്ദ്രുപിള്ള‘ ; പത്തൊൻപതാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ച് വിനയൻ

Web Desk   | Asianet News
Published : Dec 30, 2021, 07:56 PM ISTUpdated : Dec 30, 2021, 07:57 PM IST
Pathonpathaam Noottandu : ഇത് ‘ചന്ദ്രുപിള്ള‘ ; പത്തൊൻപതാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ച് വിനയൻ

Synopsis

സുനിൽ സുഗത ഇതേവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ചന്ദ്രുപിള്ളയെ അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ടെന്ന് വിനയൻ പറയുന്നു.   

ത്തൊമ്പതാം നൂറ്റാണ്ട്(Pathonpathaam Noottandu) എന്ന തന്റെ ബി​ഗ് ബജറ്റ് ചിത്രത്തിലെ പത്തൊൻപതാമത്തെ ക്യാരക്ടർ പോസ്റ്ററുമായി സംവിധായകൻ വിനയൻ(Vinayan). സുനിൽ സുഗത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രുപിള്ള എന്ന കഥാപാത്രത്തെയാണ് സുനിൽ ചിത്രത്തിൽ എത്തുന്നത്.  സുനിൽ സുഗത ഇതേവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ചന്ദ്രുപിള്ളയെ അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ടെന്ന് വിനയൻ പറയുന്നു. 

വിനയന്റെ വാക്കുകൾ

"പത്തൊൻപതാം നൂറ്റാണ്ട്"ൻെറ പത്തൊൻപതാമത്തെ character poster പരിചയപ്പെടുത്തുന്നത് ചന്ദ്രുപിള്ള എന്ന കഥാപാത്രത്തെ ആണ്.. നടൻ സുനിൽ സുഗതയാണ് ചന്ദ്രുപിള്ളയെ അവതരിപ്പിക്കുന്നത്.. ആരെയും അതിശയിപ്പിക്കുന്ന ആയുധാഭ്യാസിയും ധീരനായ പോരാളിയുമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ നേരിടാൻ ആൾബലത്തിനും ആയുധബലത്തിനും ആവില്ല എന്നു മനസ്സിലാക്കിയ ചന്ദ്രുപിള്ള ഭീരുവായ സേവകനായും ക്രൂരനായ നാട്ടു പ്രമാണിയായും തരം പോലെ മാറുന്നു.. സുനിൽ സുഗത  ഇതേവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്ഥമായി ചന്ദ്രുപിള്ളയെ അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്..

നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന കേന്ദ്ര കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് യുവതാരം സിജു വില്‍സണ്‍ ആണ്. കയാദു ലോഹര്‍ ആണ് നായിക. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങി വലിയ താരനിര ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പുതിയ കാലത്തെ സിനിമാ ഭാഷയുടെ വ്യാകരണം പഠിക്കണം: അടൂർ ഗോപാലകൃഷ്ണൻ
ഐഎഫ്എഫ്കെ 7-ാം ദിനം: 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്', 'ഓൾ ദി പ്രസിഡന്റ്സ് മെൻ' ഉൾപ്പെടെ 72 ചിത്രങ്ങൾ