
ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന 'പത്രോസിന്റെ പടപ്പുകള്‍'(Pathrosinte Padappukal) എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം നൽകി ജാസി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മയും ടിറ്റോ പി തങ്കച്ചനും ചേർന്നാണ്. ജേക്സ് ബിജോയും ഗാനം ആലപിച്ചിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍ ആണ് ഗാനം റിലീസ് ചെയ്തത്.
മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തില്‍ ഷറഫുദീന്‍, ഡിനോയ് പൗലോസ്, നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം ജനപ്രിയ പ്രോഗ്രാമായ ഉപ്പും മുളകിന്റെ രചയിതാവായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്.
വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത് ഒ.പി.എം ഫിലിംസ് ആണ്. സുരേഷ് കൃഷ്ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു, ഷൈനി സാറ, ആലീസ് തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ ഉണ്ട്. ജയേഷ് മോഹന്‍ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പാണ്. എഡിറ്റ്, ക്രിയേറ്റിവ് ഡയറക്ഷന്‍-സംഗീത് പ്രതാപ്. കല - ആഷിക്. എസ്, വസ്ത്രലങ്കാരം - ശരണ്യ ജീബു, , മേക്കപ്പ് - സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി - അതുല്‍ രാമചന്ദ്രന്‍, സ്റ്റില്‍ - സിബി ചീരന്‍ , സൗണ്ട് മിക്‌സ് - ധനുഷ് നായനാര്‍, പിആർഒ എ.എസ് ദിനേശ്, ആതിര ദില്‍ജിത്, പരസ്യ കല യെല്ലോ ടൂത്ത്, അനദര്‍ റൗണ്ട്.
'ഹൃദയം' വൻ ഹിറ്റ്, അൻപത് ദിവസം പിന്നിട്ട് ചിത്രം; നന്ദി പറഞ്ഞ് പ്രണവും കൂട്ടരും
പ്രണവ് മോഹൻലാലിനെ(Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം(Hridayam). ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രം 50 ദിവസം പിന്നിട്ടിരിക്കുകയാണ്.
Read More : Night Drive review : ത്രില്ലടിപ്പിച്ച് 'ഒരു രാത്രി സവാരി', 'നൈറ്റ് ഡ്രൈവി'ന്റെ റിവ്യു
പ്രണവ്, വിനീത് ഉൾപ്പടെയുള്ളവർ അന്‍പത് ദിവസം പിന്നിട്ടതിന്റെ പോസ്റ്റർ പങ്കുവച്ചു. ഇത്രയും ദിവസം പ്രദർശനം തുടരാൻ ഒപ്പം നിന്ന ജനങ്ങൾക്ക് ഹൃദയം ടീം നന്ദിയും പറഞ്ഞു. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസം ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഹൃദയം സ്ട്രീമിംഗ് ആരംഭിച്ചത്. പൃഥ്വിരാജിന്‍റെ ബ്രോ ഡാഡിക്കു ശേഷം ഡിസ്‍നി പ്ലസില്‍ എത്തുന്ന മലയാള ചിത്രമാണിത്. ബ്രോ ഡാഡി ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു. ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു ബ്രോ ഡാഡി.
പാട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടാണ് ഹൃദയം റിലീസ് ചെയ്തത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കിയിരുന്നു. ഈ ഗാനങ്ങൾ എല്ലാം തന്നെ മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ