134-ാം ദിനം ഒടിടിയില്‍; 'പവി കെയര്‍ടേക്കര്‍' സ്ട്രീമിംഗ് ആരംഭിച്ചു

Published : Sep 06, 2024, 10:57 PM IST
134-ാം ദിനം ഒടിടിയില്‍; 'പവി കെയര്‍ടേക്കര്‍' സ്ട്രീമിംഗ് ആരംഭിച്ചു

Synopsis

റൊമാന്‍റിക് കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം

മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍ടേക്കര്‍ എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഏപ്രില്‍ 26 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. തിയറ്ററില്‍ റിലീസില്‍ നിന്ന് 134-ാം ദിനമാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

സസ്പെന്‍സ് റൊമാന്‍റിക് കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തിയറ്ററുകളില്‍ ചിത്രം കാര്യമായ പ്രേക്ഷകശ്രദ്ധ നേടാതെപോയി. ചിത്രത്തിന്‍റെ നിര്‍മ്മാണവും ദിലീപ് ആണ്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് അഭിനയിച്ചിരിക്കുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോല്‍ഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു. 

അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ.

ALSO READ : 'മീനച്ചിലാറിന്‍റെ തീരം'; ബിജിബാലിന്‍റെ മനോഹര ഈണത്തില്‍ 'സ്വര്‍ഗ'ത്തിലെ ഗാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും