ഒത്തൊരുമിച്ച് ഒരു വര്‍ഷം; വിവാഹ വാര്‍ഷികം ആഘോഷമാക്കി പേളിയും ശ്രീനിഷും

Web Desk   | Asianet News
Published : May 06, 2020, 05:27 PM IST
ഒത്തൊരുമിച്ച് ഒരു വര്‍ഷം; വിവാഹ വാര്‍ഷികം ആഘോഷമാക്കി പേളിയും ശ്രീനിഷും

Synopsis

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് പേളിയും ശ്രീനിഷും.

മലയാളത്തിന്റെ പ്രിയതാരങ്ങളായ പേളി മാണിക്കും ശ്രീനിഷിനും ഇന്ന് ഒന്നാം വിവാഹവാര്‍ഷികം. കേക്ക് മുറിച്ച് വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഫോട്ടോകള്‍ ഇരുവരും സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു.

ഏതൊരു പ്രവര്‍ത്തനത്തിനും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാകും എന്ന് തമാശയായി എഴുതിക്കൊണ്ടാണ് പേളി മാണി കേക്ക് ഭര്‍ത്താവിന്റെ മുഖത്ത് തേക്കുന്നതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പേളിയുടെ മുഖത്ത് ശ്രീനിഷും കേക്ക് തേക്കുന്നുണ്ട്. ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. ഞങ്ങൾ വിവാഹിതരായി ഒരു വർഷമായി എന്ന് മനസിലായപ്പോൾ ഞങ്ങളുടെ യഥാർത്ഥ പ്രതികരണം എന്ന് പറഞ്ഞ് മറ്റൊരു ഫോട്ടോയും പേളി മാണി പങ്കുവച്ചിട്ടുണ്ട്. എല്ലാം ഇന്നലത്തെപ്പോലെ തോന്നുന്നുവെന്നാണ് പേളി പറയുന്നത്.  

മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് ഷോയിലെ മത്സാര്‍ഥികളായിരുന്നു പേളി മാണിയും ശ്രീനിഷും. അവതാരകയായും നടിയായും ശ്രദ്ധേയയായ പേളി മാണിയും സീരിയല്‍ നടൻ ശ്രീനിഷും ഷോ മുന്നേറവെ പ്രണയത്തിലാകുകയും ചെയ്‍തു. ആഘോഷിക്കപ്പെട്ട ഒരു പ്രണയമായി മാറുകയും ചെയ്‍തു.

എന്നാല്‍ ഷോയ്‍ക്ക് വേണ്ടിയുള്ള പ്രണയമാണോ ഇതെന്ന് പോലും ഒപ്പമുണ്ടായ മത്സരാര്‍ഥികളും പ്രേക്ഷകരും സംശയമുന്നയിച്ചു. ആ സംശയങ്ങള്‍ക്ക് എല്ലാം മറുപടിയെന്നോണം 2019 ജനുവരിയില്‍ വിവാഹനിശ്ചയം നടന്നു.

മെയ് അഞ്ച്, എട്ട് തിയ്യതികളില്‍ വിവാഹം നടന്നു. ഹിന്ദു, ക്രിസ്‍ത്യൻ ആചാരങ്ങള്‍ പ്രകാരം രണ്ട് തവണയായിട്ടായിരുന്നു വിവാഹം.

ഒത്തൊരുമിച്ച് ഒരു വര്‍ഷമായതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ഇപ്പോള്‍ പേളി. സന്തോഷകരമായ ഒരു വര്‍ഷം പ്രിയനെ എന്ന് പറഞ്ഞുകൊണ്ടാണ് പേളി കഴിഞ്ഞ ദിവസം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പേളിയുടെയും തന്റെയും ആത്മാവ് ഒന്നെന്നാണ് ശ്രീനിഷ് പറയുന്നത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും പങ്കുവച്ചു. ഇന്നിപ്പോള്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ഫോട്ടോയും.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്