രാജേഷ് മാധവന്‍റെ സംവിധാന അരങ്ങേറ്റം; 'പെണ്ണും പൊറാട്ടും' ഐഎഫ്എഫ്ഐയില്‍ നാളെ പ്രദര്‍ശിപ്പിക്കും

Published : Nov 25, 2025, 09:13 AM IST
pennum porattum movie by rajesh madhavan to be screened at iffi goa tomorrow

Synopsis

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഗാലാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണും പൊറാട്ടും എന്ന ചിത്രം ​ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയിലെ ​ഗാലാ വിഭാ​ഗത്തില്‍ നാളെയാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. അനവധി അന്തര്‍ദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങള്‍ക്കൊപ്പം ഗാലാ പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഒരേയൊരു മലയാള സിനിമയാണ് പെണ്ണും പൊറാട്ടും. 'ന്നാ താൻ കേസ് കൊട്', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' തുടങ്ങിയ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച സന്തോഷ് ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്ന് നിർമിച്ച പെണ്ണും പൊറാട്ടും എന്ന ചിത്രത്തിൽ സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും അണിനിരക്കുന്നു.

രവിശങ്കറിന്റെ തിരക്കഥയിൽ, രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സബിൻ ഊരാളിക്കണ്ടി, സംഗീതം- ഡോൺ വിൻസെന്റ്, ചിത്രസംയോജനം- ചമൻ ചാക്കോ, കോ പ്രൊഡ്യൂസർ- ഷെറിൻ റേച്ചൽ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അരുൺ സി തമ്പി, സൗണ്ട് ഡിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം- വിനോദ് പട്ടണക്കാടന്‍, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- ടിനോ ഡേവിസ് & വിശാഖ് സനൽകുമാർ, പി ആർ ഒ - വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻസ്- സർക്കാസനം എന്നിവരാണ്‌ മറ്റ് അണിയറ പ്രവർത്തകർ.

ഇതിനു പുറമെ, “പെണ്ണും പോറാട്ടും” കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്‍കെയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലും പ്രദർശിപ്പിക്കും. സോഷ്യൽ സറ്റയർ ജോണറിൽ വരുന്ന ഈ സിനിമ 2026 തുടക്കത്തിൽ തീയേറ്ററുകളിലെത്തും.

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ