'പെര്‍ഫ്യൂ'മുമായി സംവിധായകന്‍ ഹരിദാസ്; റിലീസ് ഒടിടിയില്‍

Published : Jun 15, 2021, 09:38 PM IST
'പെര്‍ഫ്യൂ'മുമായി സംവിധായകന്‍ ഹരിദാസ്; റിലീസ് ഒടിടിയില്‍

Synopsis

കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.   

മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പെര്‍ഫ്യൂം' റിലീസിന് ഒരുങ്ങി. തിയറ്ററുകള്‍ തുറക്കാത്ത കൊവിഡ് പശ്ചാത്തലത്തില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയാവും ചിത്രം എത്തുക. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടിവരുന്ന ഒരു വീട്ടമ്മ നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് പെര്‍ഫ്യൂമിന്‍റെ പ്രമേയമെന്ന് അണിയറക്കാര്‍ പറയുന്നു. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി രണ്ട് ഷെഡ്യൂളുകളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, ദിലീപ്, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍, നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മോത്തി ജേക്കബ് പ്രൊഡക്ഷന്‍സിന്‍റെയും നന്ദന മുദ്ര ഫിലിംസിന്‍റെയും ബാനറുകളില്‍ മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവരാണ് നിര്‍മ്മാണം. 

 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശരത്ത് ഗോപിനാഥ, രചന കെ പി സുനില്‍, ഛായാഗ്രഹണം സജത്ത് മേനോന്‍, സംഗീതം രാജേഷ് ബാബു കെ, ഗാനരചന ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ. ശ്രീരഞ്ജിനി, സുജിത്ത് കറ്റോട്. ഗായകര്‍ കെ എസ് ചിത്ര, മധുശ്രീ നാരായണന്‍, പി കെ സുനില്‍ കുമാര്‍, രഞ്ജിനി ജോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, കലാസംവിധാനം രാജേഷ് കല്പത്തൂര്‍, വസ്ത്രാലങ്കാരം സുരേഷ് ഫിറ്റ്‍വെല്‍, മേക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് വിദ്യാസാഗര്‍, പിആര്‍ഒ പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍ മനോജ് ഡിസൈന്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന ഹ്രസ്വചിത്രം; 'വലയം' വരുന്നു
‘മോദി മികച്ച ഭരണാധികാരി, പ്രചോദിപ്പിക്കുന്ന നേതാവ്’; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ