താരസംഘടന അമ്മയിലെ വ്യക്തിഹത്യ; ടിനി ടോമിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അൻസിബ, ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും

Published : May 26, 2026, 11:44 AM IST
Tini Tom Ansiba Hassan

Synopsis

ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അമ്മയിലെ മുൻ എക്സിക്യൂട്ടീവ് അം​ഗം അൻസിബ. പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ഇനി അമ്മയിൽ പറഞ്ഞട്ട് കാര്യമില്ലെന്നും അൻസിബ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു

കൊച്ചി: താരസംഘടന അമ്മയിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻ എക്സിക്യൂട്ടീവ് അം​ഗം അൻസിബ. പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ഇനി അമ്മയിൽ പറഞ്ഞട്ട് കാര്യമില്ലെന്നും അൻസിബ പറഞ്ഞു. നാട്ടിൽ നിയമവും കോടതിയുമെല്ലാം ഉണ്ടല്ലോ എന്നും അൻസിബ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.

പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മാനസികമായി പീഡിപ്പിച്ചു. തൃപ്പൂണിത്തുറ ഹിൽപാലസ് വനിത സെൽ സി ഐക്കെതിരെയും പരാതി നൽകുമെന്നും അൻസിബ വ്യക്തമാക്കി. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജി വച്ചതിന് പിന്നാലെ നടൻ ടിനി ടോമിനെതിരെ അൻസിബ രംഗത്തുവന്നിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചെന്നും, തനിക്ക് എല്ലാവരുമായും അവിഹിതമാണെന്ന് പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ വെളിപ്പെടുത്തൽ. എന്നാൽ അൻസിബ തനിക്ക് സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചിരുന്നു. അമ്മയിൽ സജീവമായി പ്രവൃത്തിക്കുന്നയാൾ എന്ന നിലയിൽ തന്റെ വളർച്ച പലരും ഭയക്കുന്നുവെന്നും തന്റെ പേരിൽ ഇതുവരെയും ആരോപണങ്ങൾ ഒന്നും വന്നിട്ടില്ലെന്നും പറഞ്ഞ ടിനി ടോം, അൻസിബയുടെ രാജി തിരക്കുകൾ കാരണമാണ് എന്നാണ് അറിയിച്ചതെന്നും കൂട്ടിച്ചേർത്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സൂര്യയുടെ കറുപ്പ് തമിഴ്‍നാട്ടില്‍ നേടിയത് എത്ര?, ഔദ്യോഗിക കണക്കുകള്‍ പുറത്ത്, തുക കേട്ട് ഞെട്ടി വമ്പൻമാര്‍
2 വര്‍ഷം മുന്‍പ് തെലുങ്കില്‍ ബാബുരാജിന്‍റെ 'ദൃശ്യം 3'! കണ്ടത് 2 മില്യണില്‍ അധികം