
നടൻ വിനായകനെ നായകനാകുന്ന പുതിയ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരം. പെരുന്നാള്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേൻമാരുമെന്ന ഒരു ടാഗ് നൽകിയിട്ടുണ്ട്. സംവിധാനം നിര്‍വഹിക്കുന്നത് ടോം ഇമ്മട്ടിയാണ്.
ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം പെരുന്നാളില്‍ പുതുമുഖ താരങ്ങള്‍ക്കും അവസരം നൽകുന്ന കാസ്റ്റിങ് കോളും പ്രവർത്തകർ നൽകിയിട്ടുണ്ട്. അഞ്ച് മുതല്‍ പ്രായം പതിനഞ്ച് വരെയുള്ള ആൺകുട്ടികള്‍ക്കും പെൺകുട്ടികൾക്കും അവസരമുണ്ടാകും മാത്രമല്ല 20നും 35നും ഇടയിലുള്ളവര്‍ക്കും ചിത്രത്തില്‍ അവസരമുണ്ടാകും. നാല്‍പതിനും എഴുപതിനുമിടയിലുള്ള സ്ത്രീ പുരുഷന്മാർക്കും ചിത്രത്തിൽ അവസരം ഒരുങ്ങുകയാണ്.
താല്‍പര്യമുള്ള പുതുമുഖങ്ങള്‍ എഡിറ്റ് ചെയ്യാത്ത രണ്ടു ഫോട്ടോയും മുപ്പതു സെക്കന്റ് ദൈർഘ്യമുള്ള പെർഫോമൻസ് വിഡിയോയും നവംബർ 11 നു മുന്നേ perunnalmovie@gmail.com എന്ന ഇമെയിൽ ഐ ഡിയിൽ അയക്കണം. ഇമ്മട്ടി കമ്പനിയും ജോളിവുഡ് മൂവീസുമാണ് ചിത്രത്തിന്റെ നിര്‍മാണം. ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ഗാമ്ബ്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെരുന്നാള്‍. വിനായകന്റെ പെരുന്നാളെന്ന വരാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ പിആർഒ പ്രതീഷ് ശേഖർ ആണ്.
ടൊവിനോ തോമസ് നായകനായ ചിത്രം ഒരു മെക്സിക്കൻ അപാരത ഹിറ്റായി മാറിയിരുന്നു. ടൊവിനോ തോമസിന് പുറമേ പ്രധാന കഥാപാത്രങ്ങളായി നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ്, സുധീര്‍ കരമന, സുധി കോപ്പ, സുഭീഷ് സുധി, കലാഭവൻ ഷാജോണ്‍, അജിത്ത് പി വി, വിമല്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. പ്രകാശ് വേലായുധനാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത്. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ