കേരളവും ലൊക്കേഷന്‍; പ്രഭുദേവയുടെ 'പേട്ട റാപ്പ്' ചിത്രീകരണം പൂർത്തിയായി

Published : Feb 22, 2024, 03:12 PM IST
കേരളവും ലൊക്കേഷന്‍; പ്രഭുദേവയുടെ 'പേട്ട റാപ്പ്' ചിത്രീകരണം പൂർത്തിയായി

Synopsis

ബ്ലൂ ഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാം നിര്‍മ്മാണം

എസ് ജെ സിനു സംവിധാനം ചെയ്യുന്ന പ്രഭുദേവ ചിത്രം പേട്ട റാപ്പിന്റെ ചിത്രീകരണം പൂർത്തിയായി. സംഗീതത്തിനും നൃത്തത്തിനും കൂടുതൽ പ്രാധാന്യമുള്ള കളർഫുൾ എന്റര്‍ടെയ്‍നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഡി ഇമ്മൻ ആണ്. ചെന്നൈ, കേരളം, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 64 ദിവസങ്ങൾ നീണ്ട ചിത്രീകരണം ആണ് അവസാനിച്ചത്.

ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി കെ ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് നിഷാദ് യൂസഫ്, ആർട്ട് ഡയറക്ടർ എ  ആർ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് എസ്, ശശികുമാർ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റിയ എസ്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അബ്ദുൽ റഹ്‍മാന്‍, കൊറിയോഗ്രാഫി ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് ദിനേശ് കാശി, വിക്കി മാസ്റ്റർ, ലിറിക്‌സ് വിവേക് , മധൻ ഖാർഗി, വി എഫ് എക്സ് എഫെക്റ്റ്സ് ആൻഡ് ലോജിക്സ് , ക്രിയേറ്റിവ് സപ്പോർട്ട് സഞ്ജയ് ഗസൽ, കോ ഡയറക്ടർ അഞ്ജു വിജയ്, ഡിസൈൻ യെല്ലോ ടൂത്ത്, സ്റ്റിൽസ് സായ് സന്തോഷ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് പ്രതീഷ് ശേഖർ.

ALSO READ : യുവാക്കള്‍ക്ക് മുന്നില്‍ സ്ക്രീന്‍ കൗണ്ട് കാക്കുമോ 'പോറ്റി'? 'ഭ്രമയുഗം' രണ്ടാം വാരം തിയറ്റര്‍ ലിസ്റ്റ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ