'സെൻസർ ബോർഡ് വെട്ടുകൾ, ബ്രഹ്മണ എതിർപ്പ്': സമൂഹ്യപരിഷ്കർത്താക്കളുടെ ബയോപിക് റിലീസ് മാറ്റി

Published : Apr 12, 2025, 08:21 AM ISTUpdated : Apr 12, 2025, 08:26 AM IST
 'സെൻസർ ബോർഡ് വെട്ടുകൾ, ബ്രഹ്മണ എതിർപ്പ്': സമൂഹ്യപരിഷ്കർത്താക്കളുടെ ബയോപിക് റിലീസ് മാറ്റി

Synopsis

പ്രതീക് ഗാന്ധി, പാത്രലേഖ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ഫുലേ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. 

മുംബൈ: പ്രതീക് ഗാന്ധി, പാത്രലേഖ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ഫുലേ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ചിത്രം വെള്ളിയാഴ്ച തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.  നേരത്തെ  സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിൽ വലിയ രീതിയിൽ സംഭാഷണങ്ങൾ മാറ്റാനും രംഗങ്ങൾ ഒഴിവാക്കാനും നിർദ്ദേശിച്ചതിനാൽ രണ്ടാഴ്ച്ച കൂടി റിലീസ് താമസിപ്പിക്കാൻ നിർമ്മതാക്കൾ തീരുമാനിക്കുക ആയിരുന്നു. 

സെൻസർ ബോർഡ് നേരത്തെ ചിത്രത്തിൽ നിന്ന് 'മനു മഹാരാജ്' (മനുസ്മൃതി) സമ്പ്രദായവും 'മാംഗ്', 'മഹാർ', 'പേശ്വായി' എന്നീ ജാതി സമ്പ്രദായവുമായി ബന്ധപ്പെട്ട പദങ്ങളും ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, സാവിത്രി ഫുലെയുടെ മേൽ ചാണകം എറിയുന്ന ദൃശ്യം അടക്കം സീനുകൾ മാറ്റണമെന്നും നിർദ്ദേശിച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കൾ ചരിത്രപരമായ റഫറൻസുകൾ സാധൂകരിക്കുന്ന രേഖകൾ സമർപ്പിച്ചെങ്കിലും ഈ മാറ്റങ്ങളിൽ സെൻസർബോർഡ് ഇളവ് നൽകിയില്ല. 

മഹാരാഷ്ട്രയിലെ ബ്രാഹ്മണ സമുദായ സംഘടനകൾ ചിത്രത്തിനെതിരെ രംഗത്ത് വന്നതും ചിത്രം താമസിപ്പിക്കാൻ ഇടയായി എന്നും വിവരമുണ്ട്. പ്രതീക് ഗാന്ധിയും പാത്രലേഖയും 19-ാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്കർത്താക്കളായ മഹാത്മാ ജ്യോതിറാവ് ഫുലെയുടെയും സവിത്രിബായി ഫുലെയുടെയും വേഷങ്ങളിൽ അഭിനയിക്കുന്നു ചിത്രമാണ് ഫുലെ. 

അനന്ത് മഹാദേവൻ സംവിധാനം ചെയ്ത ഈ ചിത്രം ജാതി വിവേചനത്തിനും ലിംഗ അസമത്വത്തിനും എതിരെയുള്ള അവരുടെ പോരാട്ടം ഉയർത്തിക്കാട്ടുന്നു. ചിത്രത്തിന്റെ ട്രെയിലർ വിധവകൾ, ദലിതർ എന്നിവരുടെ സ്ഥിതി മാറ്റാൻ ഫുലെ ദമ്പതികളുടെ പോരാട്ടം ആവിഷ്കരിക്കുന്നു. ഡാൻസിംഗ് ശിവ ഫിലിംസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും നിർമ്മിച്ച "ഫുലേ" സിനിമാ തിയേറ്ററുകളിൽ സീ സ്റ്റുഡിയോസ് വിതരണം ചെയ്യും.

സീലിംഗ് ഫാന്‍ ഈ 69 കാരന്‍ പറിച്ചെടുത്തത് വെറുതെയല്ല: സണ്ണി ഡിയോളിന്‍റെ 'ജാട്ട്' ആദ്യദിനം നേടിയത് !

'സെൻട്രൽ' എന്നതിന് പകരം 'ലോക്കൽ' എന്നാക്കി: സണ്ണി ഡിയോള്‍ ചിത്രം ജാട്ടിന് 22 വെട്ട് !

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ