'പ്രിയപ്പെട്ട മോഹൻലാലിന്..'; ആശംസയുമായി മുഖ്യമന്ത്രി, ഒപ്പം ആരാധകരും

Published : May 21, 2023, 12:28 PM ISTUpdated : May 21, 2023, 12:35 PM IST
'പ്രിയപ്പെട്ട മോഹൻലാലിന്..'; ആശംസയുമായി മുഖ്യമന്ത്രി, ഒപ്പം ആരാധകരും

Synopsis

മോഹന്‍ലാലിന് ആശംസയുമായി പിണറായി വിജയന്‍. 

ലയാളത്തിന്റെ അഭിനയകുലപതി മോഹൻലാലിന്റെ അറുപത്തി മൂന്നാം പിറന്നാൾ ആണ് ഇന്ന്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉളള നിരവധി പേരാണ് നടന് ആശംസകളുമായി രം​ഗത്തെത്തുന്നത്. 'പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ', എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

മുഖ്യമന്ത്രിയുടെ പോസ്റ്റ് താഴെ നിരവധി പേരാണ് മോഹൻലാലിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. ''അയാൾ ജനിച്ചത് നടനാവാൻ വേണ്ടി മാത്രമാണ് എന്ന് മലയാളികളെ കൊണ്ട് തോന്നിപ്പിച്ച മലയാളത്തിൻ്റെ ഏക മഹാനടനാണ് മോഹൻലാൽ, മലയാള സിനിമയിൽ ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ഒരേ ഒരു കാര്യം എന്താണെന്ന് അറിയാമോ..ദാ... ഈ മനുഷ്യന് പകരം ഒരാൾ..., നസീർ സാറിനും സത്യൻ മാഷിനും മമ്മൂട്ടിക്കും ശേഷം മലയാള സിനിമയിലെ മഹാനടനായ മോഹൻ ലാലിന് ജന്മദിനാശംസകൾ,അനുഗ്രഹീത നടന വിസ്മയത്തിനു ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ'', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടുത്തിടെ ആണ് വാലിബന്‍റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അവസാനിച്ചത്. 77 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു. ഇനി ചെന്നൈയില്‍ ഒരു ചെറിയ ഷെഡ്യൂള്‍ കൂടിയാണ് തീര്‍ ക്കാനായി ബാക്കിയുള്ളത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്.  ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ' നിര്‍മ്മാണ പങ്കാളികളാണ്. 

പഴയ കാരവാൻ ആണെന്നാണ് ആ യുവനടന്റെ പരാതി, പ്രേം നസീർ വിശ്രമിച്ചിരുന്നത് കലുങ്കിൽ: ശ്രീകുമാരൻ തമ്പി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; തൊണ്ടയിടറി പാർവതി തിരുവോത്ത്
മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഘോഷമാക്കി പ്രേക്ഷകലോകം