സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്

Published : Jul 09, 2026, 06:54 PM IST
vinayakan

Synopsis

നടൻ വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ആലപ്പുഴ മാവേലിക്കര പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിനാണ് കേസ്.  

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴയിൽ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ പൊലീസിന് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകിയതോടെയാണ് എഫ്ഐആർ ഇട്ടത്. ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

32 വര്‍ഷത്തിന് ശേഷം പീക്ക് കോമ്പോ ലോഡിം​ഗ്, മമ്മൂട്ടിക്കൊപ്പം നസീറുദ്ദീന്‍ ഷാ; ഔദ്യോഗിക പ്രഖ്യാപനം
പവർഫുൾ ആക്ഷൻ, പവർഫുൾ പെർഫോമൻസ്; ഹീസ്റ്റ് ത്രില്ലറിൽ ഒതുങ്ങാത്ത 'ഐ നോബഡി'; റിവ്യൂ