'പൊന്നിയിന്‍ സെല്‍വൻ 2'ലെ ഗാനം കോപ്പിയടി; ആരോപണവുമായി ഗായകൻ

Published : May 03, 2023, 07:19 PM IST
'പൊന്നിയിന്‍ സെല്‍വൻ 2'ലെ ഗാനം കോപ്പിയടി; ആരോപണവുമായി ഗായകൻ

Synopsis

പൊന്നിയിന്‍ സെല്‍വന്‍ 2 ഇതിനോടകം 200കോടി ക്ലബ്ബില്‍ ഇടം പിടിച്ചു കഴിഞ്ഞു.  

ണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍ 2'ലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത 'വീര രാജ വീര' എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. ധ്രുപദ് ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് ആരോപണവുമായി രംഗത്തെത്തിയത്. 

തന്‍റെ അച്ഛനും അമ്മാനവനും (ദാഗര്‍ ബ്രദേഴ്സ്) ചേര്‍ന്ന് പാടിയ ശിവസ്തുതി അതേ താണ്ഡവ ശൈലിയില്‍ ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് വാസിഫുദ്ദീന്‍ ആരോപിച്ചതായി ദി ഇന്ത്യന്‍ എക്സ്പ്സ് റിപ്പോർട്ട് ചെയ്യുന്നു. ഓരോ ഭാഗത്തിന്‍റെയും ക്രമീകരണത്തില്‍ മാത്രമാണ് വ്യത്യാസമുള്ളത് എന്ന് വാസിദുദ്ദീന്‍ പറഞ്ഞു. അദാന രാഗത്തിലുള്ള കോംമ്പോസിഷന്‍ ചെയ്തത് തന്‍റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണെന്നും ഇത് തന്‍റെ പിതാവായ ഫയാസുദ്ദീന്‍ ദാ​ഗറുമൊത്ത് വര്‍ഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദന്‍ പറഞ്ഞു. 

ഇക്കാര്യം ഉന്നയിച്ച് പിഎസ് ടുവിന്‍റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മദ്രാസ് ടാക്കീസും എ ആര്‍ റഹ്മാനും അനുവാദം ചോദിച്ചിരുന്നു എങ്കിൽ ഞാങ്ങൾ ഒരിക്കലും വേണ്ടെന്ന് പറയില്ലായിരുന്നു. എന്നാൽ വാണിജ്യ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നത് വലി പ്രശ്നമാണ്. 

അതേസമയം,  വാസിഫുദ്ദീന്‍റെ ആരോപണം മദ്രാസ് ടാക്കീസ് നിഷേധിച്ചു. കോപ്പിയടി ആരോപണം തെറ്റാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു. 13-ാം നൂറ്റാണ്ടിൽ നാരാണയ പണ്ഡിതാചാര്യന്‍ ചെയ്ത കോംമ്പോസിഷനാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. ആലാപന ശൈലിയില്‍ ആർക്കും കുത്തക അവകാശപ്പെടാൻ സാധിക്കില്ലെന്നും മദ്രാസ് ടാക്കീസ്  പറഞ്ഞു. പൊന്നിയിൻ സെൽവൻ 2 ബോക്‌സ് ഓഫീസിൽ ഗംഭീരമായ കുതിപ്പ് നടത്തുകയാണ്. ആദ്യ 4 ദിവസത്തെ വാരാന്ത്യത്തിൽ ചിത്രം ആഗോളതലത്തിൽ 200 കോടിയിലധികം നേടി. 

'ഹൃദയഭേദകം..'; മനോബാലയുടെ വിയോ​ഗത്തിൽ അനുശോചിച്ച് മമ്മൂട്ടിയും ദുൽഖറും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇനി പ്രേക്ഷകരും സ്‍തുതി പാടും'; ഉമർ എഴിലാൻ - എച്ച് ഷാജഹാൻ സംഗീതം നൽകിയ "അറ്റി"ലെ ലിറിക്കൽ ഗാനമെത്തി..
'ഹീറോ ഇങ്ങനെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളൂ എന്ന് ഒരിക്കലും പറയില്ല..'; 'ടോക്സിക്' വിവാദത്തിൽ പ്രതികരണവുമായി ഭാവന