
ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടില്‍ ഒരു മുറി'യുടെ ട്രെയിലർ റിലീസ് ചെയ്തു. "അവളൊരു മാലാഖയുടെ ഖൽബുള്ളോരു സ്ത്രീയാണെടാ". എന്ന രഘുനാഥ് പാലേരിയുടെ കഥാപാത്രത്തിലൂടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ, ഒരേ സമയം ത്രില്ലും വൈകാരിക മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. ഒക്ടോബര്‍ നാലിനാണ് ചിത്രത്തിന്റെ റിലീസ്.
രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പാലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഒരു കട്ടിലിനെ ജീവനുതുല്യം സ്നേഹിക്കുന്നൊരു സ്ത്രീ. അവരുടെ പരിചയക്കാർ. ആ സ്ത്രീയുടെ ജീവിതത്തിലേക്ക് അവിചാരിതമായി വന്നുചേരുന്ന ഒരു ടാക്സി ഡ്രൈവറും മറ്റൊരു യുവതിയും. ഇവർക്കിടയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് 'ഒരു കട്ടിൽ ഒരു മുറി'യുടെ ഇതിവൃത്തം. പ്രേക്ഷകപ്രശംസ ഒരുപാട് നേടിയ കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രമെന്ന രീതിയിലും ഒരു കട്ടിൽ ഒരു മുറിയോടുള്ള പ്രേക്ഷകപ്രതീക്ഷ വർധിക്കുന്നു.
കാലാതീതമായി നിൽക്കുന്ന ഒട്ടനവധി തിരക്കഥകൾ മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ച രഘുനാഥ് പാലേരിയെന്ന അതികായന്റെ മടങ്ങിവരവുകൂടിയാണ് ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ മികച്ച പ്രകടനം കാണാനാകുമെന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ പങ്കുവെക്കുന്ന ഒരു പ്രതീക്ഷ. പ്രമേയത്തിലും അവതരണത്തിലും
പ്രധാന കഥാപാത്രങ്ങളെ കൂടാതെ ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്. രഘുനാഥ് പലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.
ഛായാഗ്രഹണം- എല്‍ദോസ് ജോര്‍ജ്, എഡിറ്റിങ്-മനോജ് സി. എസ്. കലാസംവിധാനം- അരുണ്‍ ജോസ്, മേക്കപ്പ്-അമല്‍ കുമാര്‍, സംഗീത സംവിധാനം-അങ്കിത് മേനോന്‍, വര്‍ക്കി, ആലാപനം- രവി ജി, നാരായണി ഗോപന്‍ പശ്ചാത്തല സംഗീതം-വര്‍ക്കി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, മിക്‌സിങ്-വിപിന്‍. വി. നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഏല്‍ദോ സെല്‍വരാജ്, കോസ്റ്റ്യൂം ഡിസൈന്‍-നിസ്സാര്‍ റഹ്‌മത്ത്,കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല സ്റ്റില്‍സ്: ഷാജി നാഥന്‍, സ്റ്റണ്ട്-കെവിന്‍ കുമാര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍സ്-അരുണ്‍ ഉടുമ്പന്‍ചോല, അഞ്ജു പീറ്റര്‍, ഡിഐ- ലിജു പ്രഭാകര്‍, വിഷ്വല്‍ എഫക്ട്-റിഡ്ജ് വിഎഫ്എക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി സി, എ.കെ രജിലേഷ്, ഡിസൈന്‍സ്-തോട്ട് സ്റ്റേഷന്‍,പി ആര്‍ ഒ-എ എസ് ദിനേശ്, വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
കള്ളനും ഭഗവതിക്കും ശേഷം പേടിപ്പിച്ച് ഈസ്റ്റ് കോസ്റ്റ് വിജയൻ; 'ചിത്തിനി' ഈ കാലഘട്ടത്തിൻ്റെ സിനിമ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ