ക്ലാപ്പടിച്ച് പ്രഭാസ്, ബഹുമതിയെന്ന് അമിതാഭ് ബച്ചൻ, നാഗ് അശ്വിൻ ചിത്രത്തിന് തുടക്കമായി

By Web TeamFirst Published Jul 24, 2021, 3:32 PM IST
Highlights

ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്.

പ്രഭാസും അമിതാഭ് ബച്ചനും  പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങി. ദീപിക പദുക്കോണ്‍ നായികയാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് നാഗ് അശ്വിൻ ആണ്. സിനിമ തുടങ്ങിയതിന്റെ ഫോട്ടോ താരങ്ങള്‍ ഷെയര്‍ ചെയ്‍തു.

ഇന്ത്യൻ സിനിമയുടെ ഗുരുവിന് ഫസ്റ്റ് ക്ലാപ്പടിച്ചത് ബഹുമതിയായി കാണുന്നുവെന്നാണ് പ്രഭാസ് പറയുന്നത്. ഗുരുപൂര്‍ണിമ ദിനിത്തില്‍ ചിത്രം തുടങ്ങിയെന്നും പ്രഭാസ് പറയുന്നു. ബാഹുബലിയെന്ന സിനിമയിലൂടെ ലോകമൊട്ടെകെ സിനിമാറ്റിക് മാജിക്കല്‍ വേവ് പ്രഭാസ് ക്ലാപ്പടിച്ച് തനിക്ക് ബഹുമതിയാണെന്ന് അമിതാഭ് ബച്ചനും പറയുന്നു. പ്രൊജക്റ് കെ എന്നാണ് സിനിമയ്‍ക്ക് താല്‍ക്കലികമായി പേരിട്ടിരിക്കുന്നത്.

വൈജയന്തി മൂവീസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

സയൻസ് ഫിക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം എത്തിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!