
ഹൈദരാബാദ്: പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസിന്റെ കല്‍ക്കി 2898 എഡിയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. നേരത്തെ പലതവണ മാറ്റിവച്ച ചിത്രം. വേനല്‍ അവധിക്കാലം കണക്കിലെടുത്താണ് എത്താന്‍ പോകുന്നത്. റിലീസ് ഡേറ്റ് അനൌണ്‍സ്മെന്‍റ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
ചിത്രം സംക്രാന്തി റിലീസായി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ സലാര്‍ റിലീസ് നീണ്ടുപോയത് അടക്കം കാരണങ്ങളാല്‍ അത് മാറ്റിവച്ചു. ഇന്ന്, കൽക്കി 2898 എഡി മെയ് 9 ന് റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററില്‍ പുതിയ ലുക്കിലാണ് പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്. നീണ്ട മുടിയും താടിയുമായി പ്രഭാസ് ഒരു ഏലിയന്‍ ഷിപ്പിനൊപ്പം നില്‍ക്കുന്നതാണ് പോസ്റ്ററില്‍.
കല്‍ക്കി 2898 എഡിയുടെ നിര്‍മാണം വൈജയന്തി മൂവീസിനാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക.
അതേസമയം എപിക് സയന്‍സ് ഫിക്ഷന്‍ ഡിസ്ടോപ്പിയന്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മഹാനടിയും ജതി രത്നലുവും അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് നാഗ് അശ്വിന്‍. കമല്‍ ഹാസന്‍ അടക്കമുള്ളവര്‍ എത്തുന്ന പ്രഭാസ് ചിത്രമെന്ന നിലയില്‍ ചിത്രത്തിന്‍റെ പാന്‍ ഇന്ത്യന്‍ അപ്പീലും വലുതാണ്. പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം കളക്ഷനിലും ചിത്രം വിസ്മയിപ്പിക്കുമെന്നാണ് സിനിമാലോകത്തിന്‍റെ പ്രതീക്ഷ.
600 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ഇന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷകളില്‍ നിന്നുമുള്ള റിലീസുകള്‍ നോക്കിയാലും 2024 ല്‍ ഇതിനേക്കാള്‍ മുതല്‍മുടക്കുള്ള ഒരു ചിത്രം എത്താനില്ല. എക്കാലത്തെയും ചിത്രങ്ങള്‍ എടുത്താല്‍ ബജറ്റില്‍ രണ്ടാം സ്ഥാനത്താണ് കല്‍ക്കി. പ്രഭാസ് തന്നെ നായകനായ ആദിപുരുഷ് ആണ് ഇന്ത്യന്‍ സിനിമയില്‍ എക്കാലത്തെയും വലിയ മുതല്‍മുടക്ക് അവകാശപ്പെടുന്ന ചിത്രം. 700 കോടിയാണ് ഈ ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് കരുതപ്പെടുന്നത്.
പ്രഭാസിന്റെ സലാര്‍ ആഗോളതലത്തില്‍ 700 കോടി രൂപയിലധികം നേടി മുന്നേറുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും ചിത്രത്തില്‍ പ്രഭാസിനൊപ്പം ഉണ്ട് എന്നത് കേരള ബോക്സ് ഓഫീസില്‍ നിര്‍ണായകമായിരുന്നു. കേരളത്തിന്റെ പുറത്തെ പ്രദേശങ്ങളിലും സലാര്‍ സിനിമയിലെ പ്രകടനത്തിന്റെ പേരില്‍ പൃഥ്വിരാജിന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത്രത്തോളം വലിയ ഒരു ക്യാൻവാസിലേക്ക് ചിത്രം മാറാൻ നടൻ പൃഥ്വിരാജ് നിര്‍ണായകമായിരുന്നു എന്നാണ് സലാറിന്റെ സംവിധായകൻ പ്രശാന്ത് നീലും സാക്ഷ്യപ്പെടുത്തിയിരുന്നത്.
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യം, 'പേടിപ്പെടുത്തുന്ന അവസ്ഥ'; തുറന്ന് പറഞ്ഞ് വിജയ് ബാബു
'കണ്ണുകളുള്ളപ്പോൾ കൂടുതലൊന്നും വിശദീകരിക്കേണ്ടി വരില്ല': അത് സത്യമാണല്ലോ എന്ന് ആരാധകര്‍.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ