പ്രഭാസ് ആ പുതിയ ലുക്കിലോ?, വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍, കാത്തിരിക്കുന്ന സിനിമയില്‍ യോദ്ധാവാകും

Published : Sep 22, 2024, 04:21 PM IST
പ്രഭാസ് ആ പുതിയ ലുക്കിലോ?, വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍, കാത്തിരിക്കുന്ന സിനിമയില്‍ യോദ്ധാവാകും

Synopsis

പ്രഭാസ് ആ പുതിയ ലുക്കിലായിരിക്കുമെന്നാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്.

രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു തെന്നിന്ത്യൻ താരമാണ് പ്രഭാസ്. അതിനാല്‍ പ്രഭാസ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. കാരണം പ്രഭാസിനെ ഇന്ത്യയാകെ ഉറ്റുനോക്കുന്നുണ്ട്. ഇനി പ്രഭാസ് നായകനായി വരുന്ന ചിത്രത്തിലെ ലുക്കാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

സീതാരാമത്തിന്റെ അതിശയിപ്പിക്കുന്ന വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പ്രഭാസ് ക്ലീൻ ഷേവ് ലുക്കിലായിരിക്കും ചിത്രത്തില്‍ എന്ന തലക്കെട്ടോടെ സാമൂഹ്യ മാധ്യമത്തില്‍ വീഡിയോയും പ്രചരിക്കുകയാണ്. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്‍സി. 1940കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതിന്റെ ഗ്ലിംപ്‍സ് ദസറയ്‍ക്ക് പുറത്തുവിടാനാണ് ആലോചിക്കുന്നതെന്നും ചിത്രത്തിനറെ അപ്‍ഡേറ്റുണ്ട്.

നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് ചിത്രം നിര്‍മിക്കുന്നു. ഇമാൻവി നായികയായി എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി മിഥുൻ ചക്രവർത്തിയും ജയപ്രദയും പ്രഭാസ് ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആർ സി കമല കണ്ണനാണ് ചിത്രത്തിനറെ വിഎഫ്എക്സ്. സംഗീതം വിശാൽ ചന്ദ്രശേഖർ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം ശീതൾ ഇഖ്ബാൽ ശർമ, പ്രൊഡക്ഷൻ ഡിസൈൻ രാമകൃഷ്‍ണ-മോണിക്ക, പബ്ലിസിറ്റി ഡിസൈനർമാർ അനിൽ-ഭാനു, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ, പിആർഒ ശബരി എന്നിവരാണ്.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമായിരിക്കുകയാണെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ കല്‍ക്കി ഏകദേശം 1200 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമായും കല്‍ക്കി ആകെ കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതായി പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിയില്‍ പ്രധാന കഥാപാത്രങ്ങളായി ദീപിക പദുക്കോണും കമല്‍ഹാസനും അമിതാഭ് ബച്ചനുമുണ്ട്.

Read More: കളക്ഷൻ ഞെട്ടിച്ചു, കിഷ്‍കിന്ധാ കാണ്ഡം ഒടിടിക്ക് കടുത്ത മത്സരം, റെക്കോർഡ് തുകയ്‍ക്ക് സ്വന്തമാക്കി വമ്പൻ കമ്പനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ