സമ്മിശ്ര പ്രതികരണം, ഒടുവിൽ ദം​ഗലിനെ വീഴ്ത്തി ആ പ്രഭാസ് ചിത്രം; മുന്നിലുള്ളത് വെറും രണ്ട് സിനിമകൾ

Published : Jul 11, 2024, 12:01 PM ISTUpdated : Jul 11, 2024, 12:03 PM IST
സമ്മിശ്ര പ്രതികരണം, ഒടുവിൽ ദം​ഗലിനെ വീഴ്ത്തി ആ പ്രഭാസ് ചിത്രം; മുന്നിലുള്ളത് വെറും രണ്ട് സിനിമകൾ

Synopsis

ദം​ഗൽ അഞ്ചാം സ്ഥാനത്താണ്. 

ബാഹുബലി എന്ന രാജമൗലി ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള തെന്നിന്ത്യൻ സിനിമാസ്വാദകരുടെ ശ്രദ്ധപിടിച്ചു പറ്റിയ നടനാണ് പ്രഭാസ്. നിലവിൽ വലിയൊരു ചിത്രത്തിന്റെ ഭാ​ഗമാണ് താരം. കൽക്കി 2898 എഡി ആണ് ആ ചിത്രം. പ്രഭാസിനെ നായകനാക്കി നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം സിനിമാസ്വാദകർക്ക് വലിയൊരു ദൃശ്യവിസ്മയം ആണ് സമ്മാനിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസയ്ക്ക് ഒപ്പം ബോക്സ് ഓഫീസിലും കൽക്കി മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നതിനിടെ പ്രഭാസിന്റെ മറ്റൊരു ചിത്രം പുത്തൻ ചരിത്രം കുറിച്ചിരിക്കുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

പ്രഭാസും മലയാളത്തിന്റെ പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തിയ സലാറാണ് പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. ജപ്പാനിലാണ് സലാർ റെക്കോർഡ് ഇട്ടിരിക്കുന്നത്. അതും ആ​ഗോളതലത്തിൽ ഏറ്റവുംകൂടുതൽ കളക്ഷൻ നേടിയ അമിർ ഖാൻ ചിത്രം ദം​ഗലിനെയും മറി കടന്ന്. ഒപ്പം ഷാരൂഖ് ഖാൻ ചിത്രം പത്താനെയും സലാർ മറി കടന്നിട്ടുണ്ട്. ജപ്പാനിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ സിനിമ എന്ന ഖ്യാതിയാണ് സലാർ സ്വന്തമാക്കിയിരിക്കുന്നത്. 

ജപ്പാനിൽ സലാർ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചിത്രം 5 മില്യൺ ജാപ്പനീസ് യെൻ ആണ് നേടിയിരിക്കുന്നത്. നിലവിൽ രണ്ട് സിനിമകളാണ് ജപ്പാനിൽ സലാറിന് മുന്നിൽ ഉള്ളത്. 

അമ്പട കേമാ..സണ്ണിക്കുട്ടാ..; ഇതിനായിരുന്നോ മലയും കുന്നും കയറിയിറങ്ങിയത് ? പ്രണവ് ഇനി നടൻ മാത്രമല്ല !

ആർആർആർ (44.35 മില്യൺ ജാപ്പനീസ് യെൻ), പ്രഭാസിന്റെ തന്നെ സാഹോ(23.00 മില്യൺ ജാപ്പനീസ് യെൻ) എന്നിവയാണ് ആ ചിത്രങ്ങൾ. സലാർ 18.22 മില്യൺ ജാപ്പനീസ് യെൻ ആണ് ഇതുവരെ നേടിയിരിക്കുന്നത്. തൊട്ട് താഴെ പത്താൻ ആണ്. 14.69 മില്യൺ ജാപ്പനീസ് യെൻ ഷാരൂഖ് ചിത്രം നേടിയിരിക്കുന്നത്. 12.40 മില്യൺ ജാപ്പനീസ് യെന്നുമായി ദം​ഗൽ അഞ്ചാം സ്ഥാനത്താണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍