'സലാര്‍' ആരാധകരെ ആകാംക്ഷയിലാക്കി ഒരു അറിയിപ്പ്, 15ന് വമ്പൻ അപ്‍ഡേറ്റ്

Published : Aug 13, 2022, 03:53 PM IST
'സലാര്‍' ആരാധകരെ ആകാംക്ഷയിലാക്കി ഒരു അറിയിപ്പ്, 15ന് വമ്പൻ അപ്‍ഡേറ്റ്

Synopsis

പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ വമ്പൻ അപ്‍ഡേറ്റ് 15ന്.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സലാര്‍'. പ്രഭാസ് ആണ് ചിത്രത്തില്‍ നായകനാകുക. ഇപ്പോഴിതാ 'സലാര്‍' എന്ന സിനിമയെ കുറിച്ചുള്ള ഒരു വിശേഷമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മറ്റന്നാള്‍ ഒരു വമ്പൻ അപ്‍ഡേറ്റ് ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

'കെജിഎഫ്' എന്ന ചിത്രത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധ നേടിയ പ്രശാന്ത് നീല്‍ ആണ് 'സലാര്‍' സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് 12.58 ചിത്രത്തെ കുറിച്ചുള്ള ഒരു അപ്‍ഡേറ്റ് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്തിനെ കുറിച്ചുള്ള അപ്‍ഡേറ്റായിരിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല. ചിത്രം രണ്ടു ഭാഗങ്ങളായിരിക്കും എന്നതിനെ കുറിച്ചായിരിക്കും അപ്‍ഡേറ്റ് എന്ന് ചിലര്‍ പറയുമ്പോള്‍ ടീസറിനെ കുറിച്ചുള്ളതായിരിക്കും എന്ന് മറ്റ് ചിലര്‍ പറയുന്നു.

പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. രണ്ട് കാലഘട്ടങ്ങളില്‍ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുന്നത് എന്നുമാണ് സൂചന. 'ബാഹുബലി' എന്ന ഹിറ്റ് ചിത്രത്തില്‍ ഇരട്ട വേഷത്തിലെത്തി മനംകവര്‍ന്ന നായകനാണ് പ്രഭാസ്. 'ബാഹുബലി' പോലെ വൻ ഹിറ്റ് തന്നെയായിരിക്കും പൃഥ്വിരാജും അഭിനയിക്കുന്ന  'സലാര്‍' എന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ്' എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറും' നിര്‍മിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്.

ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു' സലാറി'ന്റെ ആദ്യ ഷെഡ്യുള്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.  എന്തായാലും പ്രഭാസിന്റെ 'സലാര്‍' എന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

പ്രഭാസ് നായകനായി  'ആദിപുരുഷ്' എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ഇതിഹാസ കാവ്യമായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ആദിപുരുഷ്' എന്ന പ്രഭാസ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം വൻ തുകയ്‍ക്ക് വിറ്റുപോയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൻ ബജറ്റിലാണ് പ്രഭാസ് ചിത്രം ഒരുങ്ങുക എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. 100 കോടിക്ക് അടുത്തായിരുന്നു ചിത്രത്തില്‍ പ്രഭാസിന് പ്രതിഫലം നിശ്ചയിച്ചിരുന്നത്. പ്രഭാസ് പിന്നീട് 120 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് 'ആദിപുരുഷി'ന്റെ ബജറ്റ് 25 ശതമാനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്തായാലും ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ പലരേക്കാളും പ്രഭാസിന് 'ആദിപുരുഷി'നായി പ്രതിഫലം ലഭിക്കുമെന്ന് ഉറപ്പ്.

Read More : രജനികാന്തിന്റെ 'ജയിലറി'ല്‍ നായികയാകാൻ തമന്ന

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു