തലയെടുപ്പോടെ പ്രഭാസ്, സലാറിന്റെ ഇന്ത്യൻ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

Published : Jan 14, 2024, 08:47 PM ISTUpdated : Jan 17, 2024, 05:09 PM IST
തലയെടുപ്പോടെ പ്രഭാസ്, സലാറിന്റെ ഇന്ത്യൻ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

Synopsis

മികച്ച നേട്ടമുണ്ടാക്കി സലാര്‍.

പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രമാണ് സലാര്‍. ഉത്തരേന്ത്യയിലടക്കം വലിയ സ്വീകാര്യതയാണ് പ്രഭാസ് ചിത്രം സലാറിന് ലഭിച്ചത് എന്നാണ് പ്രധാന പ്രത്യേകത. കളക്ഷനില്‍ പല റെക്കോര്‍ഡുകളും പ്രഭാസ് ചിത്രം മറികടക്കും എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളും.  ഇന്ത്യയില്‍ മാത്രം 403.45  കോടി രൂപയിലധികം സലാര്‍ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും സലാര്‍ സിനിമയുടെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഒടിടി റൈറ്റ് വിറ്റത് 120 കോടി രൂപയ്ക്കാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. ഇത് റെക്കോര്‍ഡ് തുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. ജനുവരി 12ന് സംക്രാന്തി റിലീസായി ഒടിടിയില്‍ സലാര്‍ എത്തുമെന്ന് അടുത്തിടെ ഓണ്‍ലൈനില്‍ പ്രചരണമുണ്ടായി. ഇത് ആശയക്കുഴപ്പത്തിനും കാരണമായി. ഇക്കാര്യത്തില്‍ വാസ്‍തവമില്ല എന്ന് വ്യക്തമാക്കി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കുകയും ആരാധകര്‍ ആശ്വാസത്തിലായെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടിടി റിലീസ് ജനുവരി ആദ്യമുണ്ടായാല്‍ കളക്ഷൻ റെക്കോര്‍ഡുകളെ സാരമായി ബാധിക്കില്ലേ എന്ന ആശങ്കയാണ് നിര്‍മാതാക്കള്‍ വാര്‍ത്ത നിഷേധിച്ചതോടെ ഇല്ലാതായത്.

സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തില്‍ ബാഹുബലി നായകൻ പ്രഭാസും എത്തിയപ്പോഴുള്ള വൻ ഹൈപ്പിലായിരുന്നു സലാര്‍ റിലീസായത്. കെജിഎഫ് എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകനാണ് പ്രശാനത് നീല്‍ എന്നതും സലാറില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു. ആ പ്രതീക്ഷകള്‍ നിറവേറ്റുന്നതാണ് സലാര്‍ സിനിമയ്‍ക്ക് രാജ്യമാകെ ലഭിക്കുന്ന സ്വീകരണം. സലാര്‍ ഒരു മികച്ച ആക്ഷൻ ചിത്രമായിട്ട് ഒരു പ്രത്യേക കാലഘട്ടത്തില്‍ നടന്ന കഥയാണ് പറയുന്നത്.

കേരളത്തിലെ ആകാംക്ഷ പൃഥ്വിരാജിലായിരുന്നു. പ്രഭാസിനൊപ്പം മലയാളത്തിന്റെ പൃഥ്വിരാജും സലാര്‍ സിനിമയില്‍ നിര്‍ണായക വേഷത്തില്‍ എത്തുമ്പോള്‍ എങ്ങനെയുണ്ടാകും എന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരളം. എന്തായാലും പൃഥ്വിരാജ് സലാറില്‍ തന്റെ കഥാപാത്രം മികച്ചതാക്കി എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍. പ്രഭാസിനൊപ്പം നിറഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രമാണ് ചിത്രത്തില്‍ പൃഥ്വിരാജിനുള്ളതും.

Read More: രണ്ടും കല്‍പ്പിച്ച് മോഹൻലാല്‍, ക്ലാസ് സംവിധായകന്റെ നായകനായി വീണ്ടും?, ഇനി വിസ്‍മയമാകുന്ന വേഷപ്പകര്‍ച്ചകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ