
പ്രഭാസ് പാൻ ഇന്ത്യൻ സൂപ്പര്‍ താരം എന്ന നിലയില്‍ രാജ്യത്തെങ്ങും ആരാധകരുള്ള നടനാണ്. പ്രഭാസ് നായകനായി നിരവധി വേറിട്ട ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നുമുണ്ട്. അതിനിടെ പ്രഭാസ് കുറച്ച് നാള്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ലണ്ടനില്‍ വൻ തുക നല്‍കി താരം വാട് വീട് എടുത്തിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
അറുപത് ലക്ഷം രൂപ വാടകയ്‍ക്കാണ് താരം ലണ്ടനില്‍ വീട് എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കി 289 എഡി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടുന്ന ആവശ്യത്തിനായി ഇനി ഇന്ത്യയിലേക്ക് വരുംവരെ ലണ്ടനില്‍ താമസിക്കാനാണ് പ്രഭാസിന്റെ പദ്ധതി. നിരവധി ആരോഗ്യ പ്രശ്‍നങ്ങള്‍ കുറച്ചായി താരത്തെ അലട്ടുന്നുണ്ട്. കാല്‍മുട്ടിനേറ്റ പരുക്കിന് കഴിഞ്ഞ നവംബറില്‍ താരത്തിന് ശസ്ത്രക്രിയ നടത്തുകയും ചെയ്‍തതും കണക്കിലെടുത്ത് ഒരു മാസം സിനിമാ ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുക്കാനാണ് പദ്ധതി എന്ന് അറിയുന്നു.
പ്രഭാസ് നായകനായി വേഷമിട്ട് ഒരുങ്ങുന്ന കല്‍ക്കി 2898 എഡി ഒരു സയൻസ് ഫിക്ഷൻ എപിക് ആയിരിക്കും. കല്‍ക്കി 2898 എഡിയുടെ കഥ സംവിധായകൻ നാഗ് അശ്വിൻ സൂചിപ്പിച്ചത് ചര്‍ച്ചയായിരുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898ന്റെ പ്രമേയം. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു.
കമല്‍ഹാസനും പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. ദീപിക പദുക്കോണാണ് നായികയായി വേഷമിടുന്നു. അമിതാഭ് ബച്ചനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ കല്‍ക്കി 2898 എഡിയില്‍ അവതരിപ്പിക്കുന്നത്. കല്‍ക്കി 2898 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.
Read More: മൂന്നുപേര്‍ക്ക് ഒന്നാം റാങ്ക്, മലയാള സിനിമാ നടൻമാരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക