
പേട്ടറാപ്പ് എന്ന പ്രഭുദേവ ചിത്രത്തിന്റെ അടുത്ത ഗാനം റിലീസായി. ലിക്കാ ലിക്കാ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രഭുദേവയും വേദികയും ആണ് ഗാനരംഗത്ത് ഉള്ളത്. ഡി.ഇമ്മാൻ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മദൻ കാർക്കിയാണ്. നിഖിത ഗാന്ധി, യാസിൻ നിസാർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മലയാളിയായ എസ് ജെ സിനു ആണ് പേട്ടറാപ്പിന്റെ സംവിധാനം നിർവഹിക്കുന്നത്. കളർഫുൾ എന്റെർറ്റൈനറായി ഒരുങ്ങുന്ന പ്രഭുദേവ ചിത്രം ‘പേട്ടറാപ്പ്’ സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്കെത്തും. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് നിർമിക്കുന്നത്. ചിത്രത്തിൽ വേദികയാണ് നായികയായെത്തുന്നത്. ഒപ്പം സണ്ണി ലിയോണും എത്തുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി കെ ദിനിലാണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പേട്ടറാപ്പിന് കേരളത്തിലും വലിയ പ്രമോഷൻ നൽകാനാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്. പ്രൊമോഷൻ പരിപാടികൾക്കായി സെപ്റ്റംബർ ആദ്യ വാരം പ്രഭുദേവയും സണ്ണി ലിയോണും വേദികയും മറ്റു താരങ്ങളും കൊച്ചിയിലെത്തിയിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് .എസ്, ശശികുമാർ.എസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അബ്ദുൾ റഹ്മാൻ, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട്: ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കിക്രിയേറ്റീവ് സപ്പോർട്ട്: സഞ്ജയ് ഗസൽ, കോ ഡയറക്ടർ: അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സായ്സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് : പ്രദീപ് മേനോൻ, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
'നേരിലേക്ക് വഴികാട്ടുന്ന അരിവാൾ, എആർഎമ്മിലെ മനോഹരമായ മെറ്റഫർ'; റിവ്യുവുമായി എ എ റഹീം
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ