വേണ്ടത് വെറും 7 കോടി, കളക്ഷനില്‍ ആ മാന്ത്രിക സംഖ്യയിലേക്ക് ഡ്രാഗണ്‍

Published : Mar 15, 2025, 01:33 PM IST
വേണ്ടത് വെറും 7 കോടി, കളക്ഷനില്‍ ആ മാന്ത്രിക സംഖ്യയിലേക്ക് ഡ്രാഗണ്‍

Synopsis

അജിത്തിന്റെ വിടാമുയര്‍ച്ചിക്ക് എത്താനാകാത്ത ആ കളക്ഷനിലേക്കാണ് ഡ്രാഗണിന്റെ കുതിപ്പും.

പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ തന്റെ പുതിയ സിനിമയുമായി അമ്പരപ്പിക്കുകയാണ്. ആഗോളതലത്തില്‍ ഡ്രാഗണ്‍ ആകെ 143.47 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇനി വെറും ഏഴ് കോടിയുണ്ടെങ്കില്‍ കളക്ഷനില്‍ പ്രദീപ് രംഗനാഥന്റെ ഡ്രാഗണ്‍ 150 കോടി എന്ന മാന്ത്രിക സംഖ്യയിലെത്തും.

വിദേശത്ത് മാത്രം ഡ്രാഗണ്‍ 32.7 കോടി ഡ്രാഗണ്‍ നേടിയിട്ടുണ്ട്. വമ്പൻമാരെയും അമ്പരപ്പിച്ചാണ് പ്രദീപ് രംഗനാഥൻ ചിത്രത്തിന്റെ മുന്നേറ്റം. ഡ്രാഗണ്‍ ബ്ലോക്ബസ്റ്ററായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു തമിഴ് താരം ചിമ്പു. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ പ്രധാന വേഷത്തിലുള്ള ഡ്രാഗണ്‍ കണ്ടായിരിക്കും ചിമ്പു അഭിപ്രായം പറഞ്ഞത് എന്നതിനാല്‍ പ്രദീപ് രംഗനാഥന്റെ ഒരു 100 കോടി ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷ.

ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയതാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്‍ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്‍ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്‍കിൻ  കെ എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശൻ, വി ജെ സിന്ധു, ഇന്ദുമതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം.

തമിഴില്‍ അനുപമ പരമേശ്വരന്റേതായി മുമ്പെത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ വേഷമിട്ടപ്പോള്‍ മറ്റ് കഥാപാത്രങ്ങളായി കീര്‍ത്തി സുരേഷ്, സമുദ്രക്കനി, ഉദയ മഹഷ്, സുജാത, ലല്ലു, യുവിന, പാര്‍ഥവി, പ്രിയദര്‍ശനിനി രാജ്‍കുമാര്‍, അജയ്, ഇന്ദുമതി മണികണ്ഠൻ, ചാന്ദ്നി തമിഴരശൻ, എന്നിവരും ഉണ്ടായിരുന്നു. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്‍തിരിക്കുന്നു.

Read More: നിറഞ്ഞാടാൻ അജിത്ത് കുമാര്‍, മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗാസ മുതൽ കഗാർ വരെ; വംശഹത്യയുടെ സൂക്ഷ്മരാഷ്ട്രീയം ചർച്ച ചെയ്ത ഗുഫ്തുഗു ഫിലിം ഫെസ്റ്റിവൽ
'ഒരു സ്ഥലത്ത് ചെന്നിട്ട് ഫോട്ടോയെടുക്കാൻ ആരും വന്നില്ലെങ്കിൽ ഞാൻ തകർന്നു പോകും..'; തുറന്നുപറഞ്ഞ് ജയറാം