Latest Videos

പ്രകാശ് കുമാറിന്റെ കല്‍വൻ ഇനി ഒടിടി റിലീസിന്

By Web TeamFirst Published May 9, 2024, 12:23 PM IST
Highlights

ഒടിടി റിലീസിന് കല്‍വനും.

ജി വി പ്രകാശ് കുമാര്‍ ചിത്രമാണ് കല്‍വൻ. ഏപ്രില്‍ നാലിനാണ് കല്‍വൻ പ്രദര്‍ശനത്തിന് എത്തിയത്. കാടിന്റെ പശ്ചാത്തലത്തിലാണ് കല്‍വൻ ഒരുക്കിയിരിക്കുന്നത്. ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് ഒടിടിയില്‍ എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്.

മെയ്‍ 14നാണ് കല്‍വൻ സിനിമ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. സംവിധായകൻ പി വി ശങ്കറിന്റെ ചിത്രത്തില്‍ ഭാരതി രാജ, ഇവാന, ധീന എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ജി വി പ്രകാശ് കുമാര്‍  ചിത്രത്തിന്റെ ഛായാഗ്രാഹണവും പി വി ശങ്കറാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുമ്പോള്‍ കല്‍വന്റെ ആര്‍ട് എൻ കെ രാഹുലാണ് നിര്‍വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജി വി പ്രകാശ് കുമാറിന്റതായി ഒടുവില്‍ എത്തിയ റിബലില്‍ പ്രേമലുവെന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മമിതയാണ് നായികയായത്. നികേഷ് ആര്‍ എസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹി്ചത്.. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുണ്‍ രാധാകൃഷ്‍ണനാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും റിബല്‍ ചിത്രത്തിന് ഉണ്ടായിരുന്നു.

ജി വി പ്രകാശ്‍ കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമിയാണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നത്. നിര്‍മാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം തേനിയാണ് നിര്‍വഹിക്കുന്നത്, എൻ ആര്‍ രഘുനന്ദനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More: ആവേശം ശരിക്കും നേടിയത് എത്ര?, ഒടിടിയിലും പ്രദര്‍ശനത്തിനെത്തി<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!