പ്രതിമാസം 80 രൂപ മാത്രം ഫീസ്, നൃത്തം പഠിപ്പിക്കാൻ മൊബൈല്‍ ആപ്പുമായി ആശാ ശരത്ത്

By Web TeamFirst Published Jul 18, 2022, 11:01 PM IST
Highlights

പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്‍റർ മൊബൈൽ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും.
 

പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പുമായി നർത്തകിയും നടിയുമായ ആശ ശരത്ത്. പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്‍റർ മൊബൈൽ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും. കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കലകൾ പഠിക്കാൻ അവസരമൊരുക്കുക. ഈ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നത്.

പഠനത്തിന് പ്രതിമാസം 80 രൂപ മാത്രം ഫീസ്. വർഷത്തിൽ ആയിരം രൂപയ്ക്ക് താഴെ. ഫീസ് കൊടുക്കാൻ സാധിക്കാത്തവരെ ആശ ശരത്ത് സൗജന്യമായി പഠിപ്പിക്കും. തുടക്കക്കാർക്കും പരിശീലനം നേടിയവർക്കും ഒരുപോലെ ആപ്പിൽ നിന്ന് ക്ലാസുകൾ കിട്ടും. ആദ്യഘട്ടത്തിലുള്ളത് റെക്കോഡ് ചെയ്ത ക്ലാസുകൾ. ആശ ശരത്ത് കൾച്ചറൽ സെന്‍റർ പ്രാണ ഇൻസൈറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ് ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ് ഫോമുകളിലെല്ലാം ലഭ്യമാകും. ശനിയാഴ്ച കൊച്ചിയിലാണ് ആപ്പിന്‍റെ അവതരണം.

ചോളന്മാരെ തെറ്റായി ചിത്രീകരിച്ചു; 'പൊന്നിയിൻ സെൽവന്' നിയമക്കുരുക്ക്

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ സെൽവൻ'. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നിയമകുരുക്കിൽ ആയിരിക്കുകയാണ് 'പൊന്നിയിൻ സെൽവൻ'. ചോള രാജാക്കൻമാരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മണിരത്നത്തിനും നടൻ വിക്രമിനും നോട്ടീസ് അയച്ചിരിക്കുകയാണ് അഭിഭാഷകൻ.

സെൽവം എന്ന് പേരുള്ള അഭിഭാഷകനാണ് ഹർജി നൽകിയിരിക്കുന്നത്. ചോള രാജാവായിരുന്ന ആദിത്യ കരികാലൻ നെറ്റിയിൽ തിലകക്കുറി അണിഞ്ഞിരുന്നില്ല. പക്ഷേ വിക്രം അവതരിപ്പിക്കുന്ന ഈ കഥാപാത്രം തിലകമണിഞ്ഞ ആളാണ്. ഇത്തരം കൂട്ടിച്ചേർക്കലുകൾ ചോള രാജാക്കൻമാർക്ക് തെറ്റായ പരിവേഷമാണ് ജനങ്ങൾക്ക് നൽകുകയെന്ന് സെൽവം ഹർജിയിൽ പറയുന്നു. 

സിനിമ ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ടോ എന്നറിയാൻ തിയറ്റർ റിലീസിന് മുന്‍പ് പ്രത്യേക പ്രദർശനം നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. എന്നാൽ നോട്ടീസിൽ വിശദീകരണവുമയി സംവിധായകനോ വിക്രമോ രം​ഗത്തെത്തിയിട്ടില്ല. 2022 സെപ്റ്റംബർ 30- നാണ് രണ്ട് ഘട്ടമായി എത്തുന്ന 'പൊന്നിയിൻ സെൽവ'ന്റെ ആദ്യഭാ​ഗം റിലീസ് ചെയ്യുന്നത്. 

ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. എ.ആർ.റഹ്മാനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

മറ്റൊരു കിടിലന്‍ പാട്ടുമായി ശ്രീനാഥ് ഭാസി, 'ചട്ടമ്പി'യുടെ പ്രൊമോ ഗാനം

click me!