റിലിസിനു മുന്നേയുള്ള ആ റെക്കോര്‍ഡ് സ്വന്തമാക്കി സലാര്‍, കൊടുങ്കാറ്റാകാൻ പ്രശാന്ത് നീലിനൊപ്പം പ്രഭാസ്

Published : Dec 17, 2023, 09:16 AM IST
റിലിസിനു മുന്നേയുള്ള ആ റെക്കോര്‍ഡ് സ്വന്തമാക്കി സലാര്‍, കൊടുങ്കാറ്റാകാൻ പ്രശാന്ത് നീലിനൊപ്പം പ്രഭാസ്

Synopsis

റെക്കോര്‍ഡുകള്‍ തിരുത്താൻ സലാര്‍.

ഇനി സലാറിന്റെ നാളുകളായിരിക്കും. 22ന് സലാറെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. റെക്കോര്‍ഡുകള്‍ പലതും തിരുത്തപ്പെടുമെന്നാണ് പ്രഭാസ് ചിത്രം സലാറിന് റിലീസിന് മുന്നേ ലഭിക്കുന്ന സ്വീകാര്യത. ലോകമെങ്ങും മികച്ച അഡ്വാൻസ് ബുക്കിംഗ് ചിത്രത്തിന് ലഭിക്കുന്നു എന്ന് മാത്രമല്ല പ്രതീക്ഷകള്‍ക്ക് കാരണം മറിച്ച്, 10 ലക്ഷത്തിലധികം പേര്‍ സലാര്‍ കാണാൻ ആഗ്രഹിക്കുന്നതായി ബുക്ക് മൈ ഷോയില്‍ രേഖപ്പെടുത്തി എന്നതുമാണ്.

പത്ത് ലക്ഷത്തിലധികം പേര്‍ പ്രഭാസ് ചിത്രം സലാര്‍ കാണാൻ താല്‍പര്യം പ്രകടിപ്പിച്ച് ബുക്ക് മൈ ഷോയില്‍ ഇൻടറസ്റ്റ് രേഖപ്പെടുത്തിയത് ഒരു റെക്കോര്‍ഡാണ് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. സലാറിന്റെ പ്രമോഷനെ തിരക്കുകളിലാണ് പൃഥ്വിരാജടക്കമുള്ളവര്‍. പ്രഭാസിനൊപ്പം നിര്‍ണായക വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത് എന്നതിനാല്‍ മലയാളികളും വലിയ ആവേശത്തിലാണ്. വര്‍ദ്ധരാജ് മന്നാര്‍ എന്ന കഥാപാത്രം ചിത്രത്തിലെ ദേവ എന്ന സലാറിന്റെ അടുത്ത സുഹൃത്താണ് എന്നാണ് ലഭ്യമാകുന്ന പ്രമോഷണല്‍ മെറ്റീരിയലില്‍  നിന്നും നേരത്തെ സംവിധായകൻ പ്രശാന്ത് നീല്‍ തന്നെ പ്രമേയത്തെ കുറിച്ച് വെളിപ്പെടുത്തിയതില്‍ നിന്നും വ്യക്തമാകുന്നത്.

സലാറിന്റെ നിര്‍മാണം ഹൊംമ്പാള ഫിലിംസാണ്. വര്‍ദ്ധരാജ മന്നാറായെത്തുന്ന പൃഥ്വിരാജാണ് പ്രഭാസ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ട് എന്നും വമ്പൻ തുകയ്‍ക്കാണ് ഇതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

പ്രശാന്ത് നീലിന്റെ കെജിഎഫ് രാജ്യമൊട്ടാകെ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിയിരുന്നു. ബാഹുബലി എന്ന വമ്പൻ ഹിറ്റിന്റെ കളക്ഷൻ റെക്കോര്‍ഡുകള്‍ പ്രഭാസില്‍ എന്നും പ്രതീക്ഷ നിലനിര്‍ത്താറുണ്ട്. ബാഹുബലിയെ സലാര്‍ മറികടക്കുമോയെന്ന് കണ്ടറിയണം. യാഷിന്റെ കെജിഎഫി'ന്റെ ലെവലില്‍ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ സലാര്‍ ഒരുക്കുമ്പോള്‍ വൻ ഹിറ്റാകും എന്ന പ്രതീക്ഷയിലാണ് എന്തായാലും ആരാധകര്‍.

Read More: ഒന്നാം സ്ഥാനത്തില്‍ ആദ്യമായി മാറ്റം! മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള 5 താരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍