ബാബു ആന്‍റണി, ഹേമന്ദ് മേനോന്‍, ജാഫര്‍ ഇടുക്കി പ്രധാന താരങ്ങള്‍; 'പ്രതി' കോഴിക്കോട് ആരംഭിച്ചു

Published : Nov 25, 2025, 02:18 PM IST
prathi malayalam movie starts rolling at kozhikode

Synopsis

സസ്‍പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം. സോഷ്യൽ മീഡിയ താരം ദാസേട്ടൻ കോഴിക്കോടും അഭിനയിക്കുന്നു

മൂവി ബോംബ് ഫിലിംസിന്റെ ബാനറിൽ സാജിദ് വടകര, സീമന്ത് ഉളിയിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് സീമന്ത് ഉളിയിൽ സംവിധാനം ചെയ്യുന്ന പ്രതി എന്ന ചിത്രത്തിന്റെ പൂജ കോഴിക്കോട് നെക്സ്റ്റേ കസബ ഇൻ ഹോട്ടലിൽ വച്ച് നടന്നു. സിനിമാരംഗത്തെ തന്നെ ഒരുപാട് പ്രമുഖർ പങ്കെടുത്ത പൂജാ ചടങ്ങിൽ നടൻ ഹേമന്ത് മേനോൻ അടക്കം ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകരും പങ്കെടുത്തു. ബാബു ആന്റണി, ഹേമന്ത് മേനോൻ, ജാഫർ ഇടുക്കി, ജോമോൻ ജോഷി എന്നിവര്‍ക്കൊപ്പം സോഷ്യൽ മീഡിയ താരം ദാസേട്ടൻ കോഴിക്കോട് തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഒരുപാട് സസ്പെൻസുകളിലൂടെ സഞ്ചരിച്ച് മുന്നോട്ട് പോകുന്ന പ്രതി എന്ന ചിത്രം തികച്ചും ഒരു ത്രില്ലർ മൂഡിലാണ് ഒരുക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ വടകരയിൽ ആരംഭിക്കും. കോ പ്രൊഡ്യൂസർ ഷാജൻ കുന്നംകുളം, പി ആർ ഒ- എ എസ് ദിനേശ്, മനു ശിവൻ.

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ