കങ്കണ മാത്രമല്ല, ജയലളിതയുടെ ലുക്കില്‍ കയ്യടി നേടി പ്രയാഗ മാര്‍ട്ടിനും

Web Desk   | Asianet News
Published : Sep 20, 2021, 10:26 AM IST
കങ്കണ മാത്രമല്ല,  ജയലളിതയുടെ ലുക്കില്‍ കയ്യടി നേടി പ്രയാഗ മാര്‍ട്ടിനും

Synopsis

പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോ ചര്‍ച്ചയാകുന്നു.

തമിഴ്‍നാട് മുഖ്യമന്ത്രിയായിരുന്നു ജയലളിതയുടെ ബയോപിക്  തലൈവയുടെ റിലീസ് അടുത്തിടെയായിരുന്നു. കങ്കണ റണൗട് ആയിരുന്നു ചിത്രത്തില്‍ ജയലളിതയായി അഭിനയിച്ചത്. കങ്കണയുടെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തലൈവിയുടെ ലുക്കില്‍ എത്തിയ പ്രയാഗ മാര്‍ട്ടിന്റെ ലുക്ക് ആണ് ചര്‍ച്ചയാകുന്നത്.

സൈമ അവാര്‍ഡ് (സൗത്ത് ഇന്ത്യൻ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്) നിശയിലാണ് പ്രയാഗ മാര്‍ട്ടില്‍ ജയലളിതയെ അനുസ്‍മരിപ്പിക്കുന്ന വേഷത്തില്‍ എത്തിയത്. ചുവപ്പും കറുപ്പും കരകളുള്ള സാരി ധരിച്ചായിരുന്നു പ്രയാഗ എത്തിയത്. ചുവപ്പ് വട്ടപ്പൊട്ടുമായി ജയലളിതയുടെ ലുക്കില്‍ എത്തിയ പ്രയാഗയെ കണ്ടപ്പോള്‍ കാഴ്‍ചക്കാരും അമ്പരുന്നു. പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോ എന്തായാലും ഹിറ്റായി കഴിഞ്ഞു.

മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് പ്രയാഗ മാര്‍ട്ടിൻ.

മണിരത്‍നത്തിന്റെ തമിഴ് ആന്തോളജി ചിത്രമായ നവരസയിലാണ് ഏറ്റവുമൊടുവില്‍ പ്രയാഗ മാര്‍ട്ടിൻ വേഷമിട്ടത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും..'; 'ചത്താ പച്ച'യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?
'ഒരു കഷണം കയറിൽ ജീവിതം അവസാനിപ്പിച്ചത് കാണേണ്ടി വന്നു'; ചർച്ചയായി ആസിഫ് അലിയുടെ 'സഹദേവൻ'