'ഒളിച്ചേ, കണ്ടേ', കരീന കപൂറിന്റെ ഇങ്ങനെയൊരു വീഡിയോ ആരാധകര്‍ ഇതുവരെ കണ്ടിട്ടുണ്ടാവില്ല!

By Web TeamFirst Published Oct 19, 2020, 5:46 PM IST
Highlights

കരീന കപൂറിന്റെ ഇങ്ങനെയൊരു വീഡിയോ ആരാധകര്‍ ഇതുവരെ കണ്ടിട്ടുണ്ടാവില്ല.

രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് കരീന കപൂര്‍. വേറിട്ട കരുത്തുറ്റ കഥാപാത്രങ്ങളായി എത്തിയ നടി. കരീനി കപൂറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഗര്‍ഭിണിയായ കരീന കപൂറിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കരീന കപൂര്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തത്. കുട്ടിക്കളിയുമായുള്ള കരീന കപൂറിന്റെ വീഡിയോ ആണ് പുറത്തുവന്നത്."

ഒരു വാതില്‍ തുറക്കുകയും അടക്കുകയും ചെയ്യുകയാണ് കരീന കപൂര്‍. ഇപ്പോള്‍ എന്നെ കാണാം, ഇപ്പോള്‍ കാണാനാകില്ല എന്നാണ് കരീന കപൂര്‍ വീഡിയോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗര്‍ഭിണിയായിട്ടുള്ള കരീന കപൂര്‍ സന്തോഷത്തില്‍ ഇരിക്കുന്നതാണ് ആരാധകരെയും ആകര്‍ഷിച്ചിരിക്കുന്നത്. കരീന കപൂറിന് തൈമൂര്‍ എന്ന മകനുണ്ട്. സെയ്‍ഫ് അലി ഖാൻ ആണ് കരീന കപൂറിന്റെ ഭര്‍ത്താവ്.

ആമിര്‍ ഖാൻ നായകനാകുന്ന ലാല്‍ സിംഗ് ചദ്ധ ആണ് കരീന കപൂറിന്റേതായി പുര്‍ത്തിയായ ചിത്രം.

ഇപ്പോഴത്തെ മഹാമാരികാലത്ത് സിനിമ പൂര്‍ത്തിയായതിന്റെ സന്തോഷം അടുത്തിടെ കരീന കപൂര്‍ പങ്കുവെച്ചിരുന്നു.

click me!