ആത്മക്ക് പ്രേംകുമാറിന്റെ മറുപടി, 'സീരിയല്‍ വിരുദ്ധനല്ല; അന്നം മുടക്കിയില്ല, വിമർശനം ഉള്ളടക്കം നന്നാക്കാൻ'

Published : Dec 06, 2024, 02:46 PM ISTUpdated : Dec 06, 2024, 02:48 PM IST
ആത്മക്ക് പ്രേംകുമാറിന്റെ മറുപടി, 'സീരിയല്‍ വിരുദ്ധനല്ല; അന്നം മുടക്കിയില്ല, വിമർശനം ഉള്ളടക്കം നന്നാക്കാൻ'

Synopsis

സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും  ഉള്ളടക്കം നന്നാക്കാൻ വേണ്ടിയാണ് വിമർശനം ഉന്നയിച്ചതെന്നും പ്രേം കുമാർ വ്യക്തമാക്കി.  

തിരുവനന്തപുരം : സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന വിമർശനം ഉന്നയിച്ചതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ മലയാള ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ 'ആത്മ'ക്ക് മറുപടിയുമായി കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ. സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും  ഉള്ളടക്കം നന്നാക്കാൻ വേണ്ടിയാണ് വിമർശനം ഉന്നയിച്ചതെന്നും പ്രേം കുമാർ വ്യക്തമാക്കി. ആരുടേയും അന്നം മുടക്കിയില്ല. ഉള്ളടക്കം നന്നാക്കാനാണ് സീരിയലുകളെ വിമർശിച്ചത്. അഭിപ്രായ പ്രകടനം ഇനിയും തുടരും. ആരുടേയും അന്നം മുടക്കിയില്ല. കാള പെറ്റെന്നു കേൾക്കുമ്പോൾ കയർ എടുക്കരുതെന്നും തനിക്ക് എതിരായ ആത്മയുടെ തുറന്നകത്ത് കാര്യം അറിയാതെയുളളതാണെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടു. 

ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്‍റെ പ്രതികരണം. സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടിരുന്നു. 

സിനിമയും സീരിയലും വെബ് സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് ​കൈകാര്യം ചെയ്യുന്നത്. അ‌ത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അ‌പചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല ​സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണം. എല്ലാ സീരിയലുകളെയും അ‌ടച്ചാക്ഷേപിക്കുകയല്ല. ‘കലാകാരന് അ‌തിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിങ് ഉണ്ട്. 

'പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ', സീരിയല്‍ വിവാദത്തില്‍ പ്രേം കുമാറിനോട് ധര്‍മ്മജൻ ബോള്‍ഗാട്ടി

എന്നാൽ, ടെലിവിഷൻ സീരിയലുകൾക്കില്ല. അ‌തിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. അ‌ന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേ ദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അ‌​തിനിടെ സെൻസറിങ്ങിന് സമയമില്ല. ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അ‌ങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല ​കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം എന്നായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം. പ്രേംകുമാറിന്റെ വാക്കുകളെ കയ്യടികളോടെയാണ് സമൂഹമാധ്യമങ്ങളേറ്റെടുത്തത്.  എന്നാൽ ആത്മ സംഘടനയും ചില താരങ്ങളുമടക്കം പ്രേംകുമാറിനെതിരെ രംഗത്തെത്തിയിരുന്നു. 

 

 


 

 
 

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം