റീല്‍സിലൂടെ കേരളത്തില്‍ തരംഗമായ ഗായകന്‍ പാടുന്നു; 'പ്രേമലു' വിലെ ഗാനം എത്തി.!

Published : Jan 05, 2024, 06:16 PM IST
റീല്‍സിലൂടെ കേരളത്തില്‍ തരംഗമായ ഗായകന്‍ പാടുന്നു;  'പ്രേമലു' വിലെ ഗാനം എത്തി.!

Synopsis

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലിൻ, മമിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

കൊച്ചി: ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ ഡി സംവിധാനം ചെയ്യുന്ന 'പ്രേമലു' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കന്നഡ തെലുങ്ക് സിനിമകളിൽ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള സഞ്ജിത് ഹെഗ്‌ഡെ ആദ്യമായി ഒരു മലയാള ചിത്രത്തിനായി ആലപിക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. 

ഈയിടെ സോഷ്യൽ മീഡിയയിൽ ഇന്ത്യയൊട്ടാകെ തരംഗമായ 'സത്യഭാമേ' എന്ന കവർ സോങ്ങിലൂടെ ആണ് മലയാളികൾക്ക് സഞ്ജിത് ഹെഗ്‌ഡെയെ കൂടുതൽ പരിചയം. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും, ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലിൻ, മമിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ അജ്മൽ സാബു, എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രൻ ,കോസ്റ്റ്യൂം ഡിസൈൻസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ലിറിക്സ് സുഹൈൽ കോയ, ആക്ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ സേവ്യർ റീചാർഡ് ,  വി എഫ് എക്സ് - എഗ് വൈറ്റ് വിഎഫ്എക്സ്,  ഡി ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ് ,പിആര്‍ഒ: ആതിര ദില്‍ജിത്ത് ഭാവന റിലീസ് ഫെബ്രുവരിയിൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കും.

ഹണിറോസിനെ പരിചയപ്പെടാന്‍ വന്ന ആറാട്ടണ്ണന്‍, സംഭവിച്ചത് - വീഡിയോ വൈറല്‍.!

കയറിപ്പിടിച്ചയാളെ പൊക്കി ആങ്കര്‍; ധനുഷിന്‍റെ ക്യാപ്റ്റന്‍ മില്ലര്‍ പ്രീ റിലീസ് ചടങ്ങിനിടെ സംഭവിച്ചത്.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിയറ്ററില്‍ മിസ് ആയോ? 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എപ്പോള്‍ എവിടെ കാണാം? ഔദ്യോ​ഗിക പ്രഖ്യാപനം
'അന്ന് ലാലേട്ടന്‍ ആദ്യമായി ദേഷ്യപ്പെട്ടു, അതായിരുന്നു കാരണം'; 'തുടരും' ചിത്രീകരണാനുഭവം പറഞ്ഞ് ശ്രീജിത്ത് രവി