പ്രേമലു, ഒരു പ്രേതലു ആയാല്‍: ചിരിപ്പടം പേടിപ്പിക്കുന്ന പടമായി മാറി, വീഡിയോ വൈറല്‍.!

By Web TeamFirst Published Apr 29, 2024, 7:38 AM IST
Highlights

ഫെബ്രുവരി 9 ന് പുറത്തെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ പ്രേക്ഷകരില്‍ നിന്ന്, വിശേഷിച്ചും യുവാക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.

കൊച്ചി: മലയാളത്തില്‍ അടുത്തകാലത്തിറങ്ങിയ  ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നായിരുന്നു പ്രേമലു. നസ്‍ലെന്‍, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം റിലീസിന് മുന്‍പുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു അതിന് പ്രധാന കാരണം. 

ഫെബ്രുവരി 9 ന് പുറത്തെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ പ്രേക്ഷകരില്‍ നിന്ന്, വിശേഷിച്ചും യുവാക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. അത് വാരങ്ങളോളം തുടര്‍ന്നതോടെ ചിത്രം 100 കോടി ക്ലബ്ബും പിന്നിട്ട് കുതിച്ചു. 

ഇപ്പോഴിതാ ചിത്രത്തിന്‍റെ മൂഡ് തന്നെ മറ്റുന്ന ഒരു ട്രെയിലര്‍ കട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആനന്ദ് രംഗനാഥാണ് ഈ അനുഭവം നല്‍കുന്ന വീഡിയോ ചെയ്തിരിക്കുന്നത്. പ്രേമലു ഒരു ഫണ്‍ റൊമാന്‍റിക് കോമഡി ചിത്രം ആണെങ്കില്‍ വൈറലാകുന്ന വീഡിയോയില്‍ ഇതൊരു ത്രില്ലര്‍ ഹൊറര്‍ പടം പോലെയാണ് തോന്നുന്നത്. 

പലരും ഇത് പ്രേമലു അല്ല പ്രേതലുവാണ് എന്നും മറ്റും കമന്‍റ് ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഇതിനകം വൈറലാണ്. പ്രേമലുവിലെ ചിരി ഉണര്‍ത്തിയ പല സന്ദര്‍ഭങ്ങളും ഈ ട്രെയിലറില്‍ വളരെ ഹൊറര്‍ മൂഡിലാണ് എടുത്തിരിക്കുന്നത്. തീര്‍ത്തും മലയാളിക്ക് പരിചിതമായ ഒരു ചിത്രത്തെ മറ്റൊരു മൂഡിലേക്ക് മാറ്റുകയാണ് ഈ ട്രെയിലര്‍ എന്ന് പറയാം. 

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് നിലവില്‍ പ്രേമലു. ചിത്രത്തിന്‍റെ വിജയാഘോഷ വേദിയില്‍ വച്ചായിരുന്നു പ്രേമലു 2 ന്‍റെ സര്‍പ്രൈസ് പ്രഖ്യാപനം. ആദ്യ ഭാ​ഗം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയിരുന്നതിനാല്‍ രണ്ടാം ഭാ​ഗം വലിയ കാത്തിരിപ്പാണ് ഉയര്‍ത്തുന്നത്. 

'ഒന്ന് സെറ്റിലാകണ്ടെ': ആമിര്‍ ഖാനോട് ചോദ്യവുമായി കപില്‍ ശര്‍മ്മ

സിനിമ കാണുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാനുണ്ട്: പ്രേക്ഷകരോട് ഫഹദ്

click me!