'കൽക്കി 2898 എഡി'യിലെ ക്യാപ്റ്റൻ; ദുൽഖർ സൽമാന്റെ ക്യാരക്ടർ പോസ്റ്റർ എത്തി

Published : Jun 29, 2024, 08:57 PM ISTUpdated : Jun 29, 2024, 08:59 PM IST
'കൽക്കി 2898 എഡി'യിലെ ക്യാപ്റ്റൻ; ദുൽഖർ സൽമാന്റെ ക്യാരക്ടർ പോസ്റ്റർ എത്തി

Synopsis

2024 ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനത്തിൽ ആകെ മൊത്തം 298.5 കോടി സ്വന്തമാക്കി. 

ഗംഭീര അഭിപ്രായങ്ങളുമായ് തിയറ്ററുകളിൽ പ്രദർശനം തുടരുന്ന പ്രഭാസ്-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി'യിലെ ദുൽഖർ സൽമാന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. 'ക്യാപ്റ്റൻ' എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. തീനാളങ്ങൾക്കരികിൽ കരയുന്ന കുഞ്ഞിനെയും കയ്യിലേന്തി നിൽക്കുന്ന ദുൽഖറിനെ പോസ്റ്ററിൽ കാണാം. 

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. 2024 ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനത്തിൽ ആകെ മൊത്തം 298.5 കോടി സ്വന്തമാക്കി. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രീ ബുക്കിം​ഗിലൂടെത്തന്നെ വലിയ തുക ബോക്സ് ഓഫീസില്‍ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. 

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ഇനി 'ബല്ലി ബല്ലി' ദിനങ്ങള്‍ '; 'പൊറാട്ട് നാടക'ത്തിലെ പുതിയ ഗാനം എത്തി

മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ 'ഭൈരവ'യായ് പ്രഭാസും 'ക്യാപ്റ്റൻ'ആയി ദുൽഖറും പ്രത്യക്ഷപ്പെട്ടപ്പോൾ നായിക കഥാപാത്രമായ 'സുമതി'യെ ദീപിക പദുക്കോണും 'അശ്വത്ഥാമാവ്' എന്ന കഥാപാത്രത്തെ അമിതാഭ് ബച്ചനും 'യാസ്കിൻ' എന്ന കഥാപാത്രത്തെ കമൽ ഹാസനും 'റോക്സി'യെ ദിഷാ പടാനിയുമാണ് അവതരിപ്പിച്ചത്. പിആർഒ: ശബരി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍