പത്മഭൂഷണിന്‍റെ നിറവില്‍; മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി

Published : Jun 23, 2026, 10:48 PM IST
prime minister narendra modi shares photos with mammootty and family after Padma Bhushan

Synopsis

പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം നടൻ മമ്മൂട്ടി കുടുംബസമേതം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. 

മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് കുടുംബസമേതം മമ്മൂട്ടി പ്രധാനമന്ത്രിയെ കണ്ടത്. പുരസ്കാര വിതരണ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. തന്‍റെ ഊഴമെത്തിയപ്പോള്‍ വേദിയിലേക്ക് പോകുന്നതിന് മുന്‍പ് മുന്‍നിരയില്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രി അടക്കമുള്ളവരെ അഭിവാദ്യം ചെയ്തതിന് ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിയുടെ കൈയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയത്. ഇന്ന് നേരത്തെ നടന്ന പത്മ ചടങ്ങിന് ശേഷം ശ്രദ്ധേയ നടന്‍ മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടു, ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നരേന്ദ്ര മോദി കുറിച്ചു.

മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മകള്‍ സുറുമി, മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍, ഭാര്യ അമാല്‍ സൂഫിയ എന്നിവര്‍ ചടങ്ങിന് എത്തിയിരുന്നു. ഇവര്‍ക്കെല്ലാമൊപ്പമുള്ള ചിത്രവും നരേന്ദ്ര മോദി പങ്കുവച്ചതിന്‍റെ കൂട്ടത്തിലുണ്ട്. പത്മ പുരസ്കാര വിതരണത്തിന്റെ രണ്ടാം ഘട്ട ചടങ്ങാണ് ഇന്ന് രാഷ്ട്രപതി ഭവനില്‍ നടന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണൻ, പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി. തോമസ് എന്നിവർ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. അഞ്ച് മലയാളികളാണ് രണ്ടാം ഘട്ടത്തിൽ പുരസ്കാരം ഏറ്റുവാങ്ങിയത്.

അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ അഭിനയപാടവത്തിനുള്ള ആദരമായാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. സാമൂഹിക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിലും, ശ്രീ നാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗം ജനറൽ സെക്രട്ടറി, നാരായണ ട്രസ്റ്റുകളുടെ സെക്രട്ടറി എന്നീ നിലകളിലുമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയത്. ഇവർക്ക് പുറമേ, പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ ചടങ്ങിൽ വെച്ച് രാജ്യത്തിന്റെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഇതോടെ രണ്ടാം ഘട്ട ചടങ്ങിൽ കേരളത്തിൽ നിന്നുള്ള അഞ്ച് പേരും പുരസ്കാരങ്ങൾ കൈപ്പറ്റി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പ്രതികരണവുമായി തൃഷ; വിജയ്‍ക്കൊപ്പമുള്ള ചിത്രം, ഒപ്പം ആശംസയും
ഇതാ ആദ്യ കഥാപാത്രമായി വിസ്‍മയ; അവതരിപ്പിച്ച് മോഹന്‍ലാല്‍