
ഉറുമിയിലെ കേളു നായനാര്‍ക്ക് ശേഷം ചരിത്ര പുരുഷനാകാന്‍ വീണ്ടും പൃഥ്വിരാജ്. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയനാ'യാണ്(Kaaliyan) പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്. നാല് വർഷങ്ങൾക്ക് മുമ്പാണ് കാളിയൻ പ്രഖ്യാപിച്ചതെങ്കിലും പലകാരണങ്ങൾ തുടർ പ്രവർത്തനങ്ങൾ നീണ്ടുപോകുക ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ശ്രദ്ധനേടുകയാണ്. പൃഥ്വിരാജിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നതിന് കാസ്റ്റിംഗ് കാൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോ ? എങ്കിൽ കാളിയനൊപ്പം കൂടാം. ചരിത്രത്തിന്റെ ഭാഗമാകാം എന്നാണ് പോസ്റ്ററിൽ അണിയറ പ്രവർത്തകർ കുറിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ളവർക്ക് മെയ് 19നും തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ളവർക്ക് മെയ് 20നുമാണ് ഒഡിഷൻ. കൊച്ചി വൈഎംസിഎ ഹാളിൽ വച്ചാകും ഒഡിഷനെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
നേരത്തെ പുറത്തിറങ്ങിയ കാളിയന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്. ശങ്കര്‍ എഹ്‌സാന്‍ ലലോയ് ടീം സംഗീതമൊരുക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും കാളിയനുണ്ട്. സുജിത് വാസുദേവ് ആണ് ക്യാമറ.
അതേസമയം, ജനഗണമനയാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രമായി പൃഥ്വി എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിക്കഴിഞ്ഞു. കഴിഞ്ഞ മാസം 28നായിരുന്നു ചിത്രത്തിന്റെ റിലീസ്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.
ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. 'അയ്യപ്പനും കോശി'യും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്‍സ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ