
മലയാള സിനിമയുടെ മാർക്കറ്റ് വാല്യു വലുതായിട്ട് കുറച്ചുകാലമായി. ഒടിടി റിലീസുകളുടെ കടന്നുവരവോടെയാണ് അതെന്ന് നിസംശയം പറയാനാകും. ഇതോടെ ഒരു മേഖലയിൽ മാത്രം കറങ്ങിനടന്ന മലയാള സിനിമ ലോക സിനിമാസ്വാദകർക്ക് മുന്നിലെത്തി. പലരും പുകഴ്ത്തി, പ്രശംസിച്ചു. സമീപകാലത്തെത്തിയ ഭൂരിഭാഗം സിനിമകളും ഇതരഭാഷക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നീ സിനിമകൾക്ക് ശേഷം ആടുജീവിതം ആണ് മറ്റ് ഭാഷക്കാർക്കിടയിൽ ചർച്ചയാകുന്ന മലയാള സിനിമ. ഈ അവസരത്തിൽ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ടിക്കറ്റ് ബുക്കിംഗ് കണക്കുകൾ പുറത്തുവരികയാണ്.
പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ വിവരമാണിത്. തമിഴ്, തെലുങ്ക്, ഹോളിവുഡ് സിനിമകളെ പിന്നിലാക്കിയുള്ള കളക്ഷനാണ് മോളിവുഡിന് ലഭിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
മുകളിൽ പറഞ്ഞത് പോലെ ടിക്കറ്റ് ബുക്കിൽ ഒന്നാമതുള്ളത് മലയാള സിനിമയാണ്. പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടിൽ ഇറങ്ങിയ ആടുജീവിതം ആണ് ആ ചിത്രം. 126K ടിക്കറ്റുകളാണ് കഴിഞ്ഞ 24മണിക്കൂറിൽ വിറ്റിരിക്കുന്നത്. തൊട്ട് താഴെ ഹോളിവുഡ് ചിത്രം ഗോഡ്‌സില്ല എക്സ് കോംഗ് ആണ്. 113K ടിക്കറ്റുകൾ വിറ്റാണ് സിനിമ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
100കോടി മാത്രമല്ല, ആ ഖ്യാതിയും പൃഥ്വിരാജിന് മാത്രം സ്വന്തം, മോഹൻലാൽ 'ബറോസി'ലൂടെ മറികടക്കുമോ?
കരീന കപൂര്‍ നായികയായി എത്തിയ ക്രൂ(91K), അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം ടില്ലു സ്ക്വയർ(76K), ദ ഫാമിലി സ്റ്റാർ(-72K), മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സിന്റെ തെലുങ്ക് വെർഷൻ(35K), സ്വതന്ത്ര വീർ സവർക്കർ(33K), മഞ്ഞുമ്മൽ ബോയ്സ് മലയാളം(11K), കുങ് ഫു പാൻഡ(7K), പ്രേമലു(5K) എന്നിവയാണ് മൂന്ന് മുതൽ എട്ട് വരെയുള്ള ചിത്രങ്ങൾ. ഇതിൽ ശ്രദ്ധേയമായ വിഷയം എന്തെന്നാൽ മൂന്ന് മലയാള സിനിമകൾക്ക് 24 മണിക്കൂറിൽ മികച്ച ബുക്കിംഗ് നടന്നിരിക്കുന്നു എന്നുള്ളതാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ