ഷാജി കൈലാസിനൊപ്പം വീണ്ടും പൃഥ്വിരാജ്? പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് പ്രഖ്യാപനമെന്ന് പൃഥ്വി

By Web TeamFirst Published Oct 15, 2019, 10:36 AM IST
Highlights

ഷാജി കൈലാസും പൃഥ്വിരാജും ഇതിനുമുന്‍പ് ഒരുമിച്ച ഒരേയൊരു സിനിമ 2012ല്‍ പുറത്തിറങ്ങിയ 'സിംഹാസന'മാണ്. 

പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒരുമിക്കുന്നു? ആരാധകര്‍ക്കിടയില്‍ അത്തരത്തില്‍ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് പൃഥ്വി ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത ഒരു വിവരമാണ്. നാളെയാണ് പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനം. പിറന്നാള്‍ ദിനത്തില്‍ രാവിലെ 10ന് ഒരു സര്‍പ്രൈസ് പ്രഖ്യാപനം വരുന്നുവെന്നാണ് പൃഥ്വി അറിയിച്ചത്. ഒപ്പമുള്ള കുറിപ്പ് ഇങ്ങനെ- 'ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം....! വരുന്നു..!'

തുടര്‍ന്ന് ഇത് ഏത് സിനിമയായിരിക്കുമെന്നും സംവിധായകന്‍ ആരായിരിക്കുമെന്നുമുള്ള ചര്‍ച്ചകള്‍ ഫേസ്ബുക്കില്‍ തകൃതിയായി. പൃഥ്വിയുടെ പോസ്റ്റിനു താഴെത്തന്നെ ആയിരക്കണക്കിന് കമന്റുകളാണ് എത്തിയിരിക്കുന്നത്. ആറ് വര്‍ഷം മുന്‍പെത്തിയ 'മെമ്മറീസി'ലെ കഥാപാത്രം വീണ്ടും എത്തുന്ന ചിത്രമായിരിക്കുമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. 'സെവന്‍ത് ഡേ', 'മുംബൈ പൊലീസ്' എന്നീ സിനിമകളുടെ രണ്ടാംഭാഗമായിരിക്കാം ഇതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാല്‍ ആദ്യം മുതലേ ചര്‍ച്ചകളില്‍ ഇടംപിടിച്ചത് ഒരേയൊരു സംവിധായകന്റെ പേരായിരുന്നു, ഷാജി കൈലാസിന്റെ. ആറ് വര്‍ഷം മുന്‍പാണ് ഷാജി കൈലാസ് മലയാളത്തില്‍ അവസാനമായി ഒരു സിനിമ ഒരുക്കിയത്. ജയറാം നായകനായ 'ജിഞ്ചര്‍' ആയിരുന്നു ചിത്രം. പൃഥ്വിരാജ് ഷെയര്‍ ചെയ്ത അതേ പോസ്റ്റ് ഷാജി കൈലാസും തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നെങ്കിലും പിന്നാലെ ഡിലീറ്റ് ചെയ്തു. ഷാജി കൈലാസും പൃഥ്വിരാജും ഇതിനുമുന്‍പ് ഒരുമിച്ച ഒരേയൊരു സിനിമ 2012ല്‍ പുറത്തിറങ്ങിയ 'സിംഹാസന'മാണ്. 

click me!