
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘പള്ളിച്ചട്ടമ്പി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിൽ കയാദു ലോഹർ ആണ് ടൊവിനോയുടെ നായികയായി എത്തിയിരിക്കുന്നത്. പള്ളിച്ചട്ടമ്പി അപ്‌ഡേറ്റുകളിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിന്നിരുന്ന പേരായിരുന്നു പൃഥ്വിയുടേത്. ചിത്രത്തിൽ പൃഥ്വി കാമിയോ റോളിൽ എത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അത്തരം പ്രതീക്ഷകലോഡ് തിയേറ്ററിൽ എത്തിയവർക്ക് ഒരു ട്രീറ്റ് തന്നെയായിരുന്നു പൃഥ്വിയുടെ എൻട്രി. പട്ടേലർ കുഞ്ഞമ്പു നമ്പ്യാർ എന്ന പ്രതിനായകകഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വി എത്തിയിരിക്കുന്നത്.
ഒരു പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുക്കുന്ന ‘പള്ളിച്ചട്ടമ്പി' 1950-60 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. 1957, 58 കാലത്തെ മലയോര മേഖലയില കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമായി എത്തുന്ന പള്ളിച്ചട്ടമ്പിക്ക്. കൂടാതെ കന്നഡ, മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ കയാദു ലോഹർ വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുകയും തുടർന്ന് ഒരു ജാതി ജാതകം സിനിമയിൽ അഭിനയിക്കുകയും ചെയ്തെങ്കിലും മലയാളത്തിൽ ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമാകുന്നത് ആദ്യമായാണ്. ക്വീൻ, ജനഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ജനപ്രിയ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകൻ ജേക്ക്സ് ബിജോയും വീണ്ടും ഒന്നിക്കുന്ന മറ്റൊരു ചിത്രമാണ് പള്ളിച്ചട്ടമ്പി
ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- റെനിത് രാജ് & കിരൺ റാഫേൽ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ആർട്ട് ഡയറക്‌ടർ- രാജേഷ് മേനോൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി എസ്, പി.ആർ.ഒ- അക്ഷയ് പ്രകാശ്, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻസ്- യെല്ലോടൂത്ത്സ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ