'ചില കാര്യങ്ങള്‍ അറിയാൻ എന്തിനാണ് കണ്ണ്?', നിഗൂഢതകളിലേക്ക് വിരല്‍ ചൂണ്ടി ഭ്രമം ട്രെയിലര്‍

Web Desk   | Asianet News
Published : Sep 28, 2021, 01:36 PM IST
'ചില കാര്യങ്ങള്‍ അറിയാൻ എന്തിനാണ് കണ്ണ്?', നിഗൂഢതകളിലേക്ക് വിരല്‍ ചൂണ്ടി ഭ്രമം ട്രെയിലര്‍

Synopsis

പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഭ്രമത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.  

പൃഥ്വിരാജ് (Prithviraj)നായകനായി അഭിനയിക്കുന്ന ചിത്രമാണ് ഭ്രമം (Bhramam). രവി കെ ചന്ദ്രനാണ് (Ravi K Chandran) ചിത്രം സംവിധാനം ചെയ്യുന്നത്. ഭ്രമം എന്ന പൃഥ്വിരാജ് ചിത്രം പ്രഖ്യാപിക്കപ്പെട്ടതുമുതലേ വലിയ ചര്‍ച്ചയായിരുന്നു. ഇപോഴിതാ ഭ്രമം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നു.

ഭ്രമത്തിന്റെ നിഗൂഢതകള്‍ ഇന്ന് മറനീക്കപ്പെടും എന്ന് കഴിഞ്ഞ ദിവസം തന്നെ പൃഥ്വിരാജ് സൂചന നല്‍കിയിരുന്നു. പൃഥ്വിരാജിന്റേതടക്കമുള്ള കഥാപാത്രങ്ങളുടെ നിഗൂഢതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇന്ന് പുറത്തുവിട്ട ട്രെയിലര്‍. രവി കെ ചന്ദ്രൻ ആദ്യമായി സംവിധായകനാകുന്ന ചിത്രമെന്ന പ്രത്യേകതയുമായിട്ടാണ് ഭ്രമം എത്തുന്നത്. ആയുഷ് മാൻ ഖുറാനെയുടെ ചിത്രമായി ബോളിവുഡില്‍ പ്രദര്‍ശനത്തിന് എത്തിയ അന്ധാദുനിന്റെ റീമേക്കാണ് ഭ്രമം.

ഭ്രമം എന്ന പൃഥ്വിരാജ് ചിത്രം എ പി ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്.

മംമ്‍ത മോഹൻദാസും ഭ്രമമെന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. തിരക്കഥ, സംഭാഷണം- ശരത് ബാലൻ. ലൈൻ പ്രൊഡ്യൂസര്‍- ബാദുഷ എൻ എം,സംഗീത സംവിധാനം- ജാക്സ് ബിജോയ്, അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‍റഫ്. സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അശ്വതി നടുത്തൊടി,  മേക്കപ്പ്- റോണക്‍സ് സേവ്യര്‍, ടൈറ്റില്‍ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ. ഒക്ടോബര്‍ ഏഴിന് ആണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക.

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്