'ബ്രോ ഡാഡിക്ക്' തുടക്കം, പൃഥ്വിരാജിന്റെ ലുക്ക് പുറത്ത്, ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയും കാണാം

Web Desk   | Asianet News
Published : Jul 15, 2021, 12:06 PM IST
'ബ്രോ ഡാഡിക്ക്' തുടക്കം, പൃഥ്വിരാജിന്റെ ലുക്ക് പുറത്ത്, ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയും കാണാം

Synopsis

മോഹൻലാല്‍ നായകനാകുന്ന സിനിമയില്‍ പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാണ് ആദ്യം ചിത്രീകരിക്കുന്നത്.  

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രോ ഡാഡി തെലങ്കാനയില്‍ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജും സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയില്‍ പൃഥ്വിരാജിന്റെ ലുക്ക് ആണ് ഇപ്പോള്‍ പുറത്തിവിട്ടിരിക്കുന്നത്.

സ്റ്റൈലൻ ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ പൂജയ്‍ക്ക് നായികയായ കല്യാണി പ്രിയദര്‍ശനും എത്തിയിരുന്നു. പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാകും തുടക്കത്തില്‍ ചിത്രീകരിക്കുക. മോഹൻലാലും സിനിമയില്‍ ഉടൻ ജോയിൻ ചെയ്യും."

തെലങ്കാനയിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം നടത്തുകയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. കേരളത്തില്‍ ചിത്രീകരണ അനുമിതിയില്ലാത്തതിനാലാണ് തീരുമാനം. വലിയ നഷ്‍ടമാണ് ഇതുകൊണ്ട് ഉണ്ടായത്. ഇൻഡോര്‍ ഷൂട്ടിംഗിന് എങ്കിലും അനുമതി നല്‍കാമായിരുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.


കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വാമ്പയർ മിത്തോളജിയുമായി അമല പോളിന്റെ 'ഹാഫ്'; പുത്തൻ പോസ്റ്റർ
ചാവേറിന് ശേഷം 'കൊല്ലം കോട്ട കമ്പനി'യുമായി ടിനു പാപ്പച്ചൻ; ഫസ്റ്റ് ലുക്ക് പുറത്ത്