'ജോര്‍ജുകുട്ടി പിടിക്കപ്പെടുമോ', ദൃശ്യം 2ന്റെ ആദ്യത്തെ റിവ്യുവുമായി പൃഥ്വിരാജ്

By Web TeamFirst Published Feb 18, 2021, 9:21 PM IST
Highlights

ദൃശ്യം 2 കണ്ട് റിവ്യുവുമായി പൃഥ്വിരാജ്.

മലയാളം മാത്രമല്ല ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ ജോര്‍ജുകുട്ടിയായി വീണ്ടും എത്തുകയാണ്. ജീത്തു ജോസഫ് സംവിധാനവും ചെയ്‍തിരിക്കുന്നു. സിനിമ റിലീസ് ചെയ്യാനിരിക്കുമ്പോള്‍ ദൃശ്യം 2വിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കെയാണ് പൃഥ്വിരാജ്. ദൃശ്യത്തിന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു പൃഥ്വിരാജ്. ജീത്തുവിന്റെ ഏറ്റവും മികച്ച സിനിമയാണ് ഇതെന്നാണ് പൃഥ്വിരാജ് പറയുന്നത്.

വളരെക്കാലമായി സിനിമയെ കുറിച്ച് എന്തെങ്കിലും പറയാൻ കാത്തിരിക്കുകയായിരുന്നു. ലോക പ്രീമിയറിന് മണിക്കൂറുകള്‍ മാത്രം അകലെയാണ്. ഇനി കുഴപ്പമില്ല. ഒരു കള്‍ട്ട് സിനിമയെ തുടര്‍ച്ചയിലൂടെ പിന്തുടരുന്നത് എന്ത് വലിയ ഉത്തരവാദിത്വമാണ്. മലയാള സിനിമ വ്യവസായത്തിന്റെ മുഴുവൻ രീതികളെയും മാറ്റിമറിച്ച ഒരു ചിത്രമായ ദൃശ്യം പോലുള്ളതിന്റെ രണ്ടാം ഭാഗത്തിന്റെ സമ്മര്‍ദ്ദം വളരെ വലുതായിരിക്കും (എന്നെ വിശ്വസിക്കൂ, എനിക്കറിയാം). എന്നാല്‍ ജീത്തു എത്ര മികവോടെ അത് സാധ്യമാക്കിയിരിക്കുന്നു. ജോര്‍ജുകുട്ടിയെ ആറ് വര്‍ഷത്തേയ്‍ക്ക് നിങ്ങള്‍ എവിടെ നിന്ന് കൊണ്ടുപോകും. ഒരു സാങ്കല്‍പ്പിക കഥ ഉണ്ടാക്കുന്നതിനും ജീവിപ്പിക്കുന്നതിനുമുള്ള താല്‍പര്യം. അവൻ എന്തെങ്കിലും വീഴ്‍ചകളുണ്ടാക്കിയിട്ടുണ്ടോ, വിചാരിച്ചതിനപ്പുറമാണോ. സമയവും നിയമവും പിടികൂടുന്നുണ്ടോ. ഇതൊക്കെ നിങ്ങള്‍ക്ക് ഇതിനകം അറിയാമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അതിശയകരമായ അവസ്ഥയിലായിരിക്കും.  മനോഹരമായി എഴുതുകയും സങ്കല്‍പ്പിക്കുയും ചെയ്‍തിരിക്കുന്നു. ജീത്തുവിന്റെ ഏറ്റവും മികച്ച സിനിമയാണ് ഇത്. ഇത് കണ്ട് ഞാൻ ആദ്യമായി വിളിച്ച വ്യക്തിയാണ് അദ്ദേഹം. എനിക്ക് വളരെ സന്തോഷമുണ്ട് സഹോദരാ. ക്ലാസ് സ്ഥിരമാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് ജോര്‍ജുകുട്ടി. ചേട്ടാ നിങ്ങളെ വീണ്ടും സംവിധാനം ചെയ്യാനും നിങ്ങളാല്‍ സംവിധാനം ചെയ്യപ്പെടാനും എനിക്ക് കാത്തിരിക്കാനാവുന്നില്ല എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

ആദ്യ ഭാഗത്തുണ്ടായിരുന്ന മീന, എസ്‍തര്‍, അൻസിബ, ആശാ ശരത്, സിദ്ധിഖ് എന്നിവര്‍ക്ക് പുറമെ മുരളി ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

വരുണ്‍ കൊലപാതക കേസിന്റെ അന്വേഷണം ദൃശ്യം 2വിലും തുടരുന്നുണ്ടെന്നാണ് ട്രെയിലറുകള്‍ സൂചിപ്പിച്ചത്.

click me!