Kaaliyan : 'കാളിയ'നൊപ്പം നിങ്ങൾക്കും കൂടാം; പൃ‍ഥ്വിരാജ് ചിത്രത്തിന്റെ ഒഡിഷൻ നാളെ മുതൽ

Published : May 18, 2022, 03:00 PM ISTUpdated : May 18, 2022, 03:05 PM IST
Kaaliyan : 'കാളിയ'നൊപ്പം നിങ്ങൾക്കും കൂടാം; പൃ‍ഥ്വിരാജ് ചിത്രത്തിന്റെ ഒഡിഷൻ നാളെ മുതൽ

Synopsis

നേരത്തെ പുറത്തിറങ്ങിയ കാളിയന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.

വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയനാ'യി(Kaaliyan) പൃഥ്വിരാജ് എത്തുന്ന ചിത്രത്തിന്റെ ഒഡിഷൻ നാളെ മുതൽ. കൊച്ചി ചിറ്റൂർ റോഡിലുള്ള വൈഎംസിഎ ഹാളിൽ വച്ചാണ് ഒഡിഷൻ നടക്കുക. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ളവർക്ക് മെയ് 19നും തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ളവർക്ക് മെയ് 20നുമാണ് ഒഡിഷൻ. ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുള്ളവര്‍ക്കാകും മുന്‍ഗണന. 

ഉറുമിയിലെ കേളു നായനാര്‍ക്ക് ശേഷം ചരിത്ര പുരുഷനായി പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് കാളിയൻ. നാല് വർഷങ്ങൾക്ക് മുമ്പാണ് കാളിയൻ പ്രഖ്യാപിച്ചതെങ്കിലും പലകാരണങ്ങൾ തുടർ പ്രവർത്തനങ്ങൾ നീണ്ടുപോകുക ആയിരുന്നു. ഈ വർഷം അവസാനത്തോടെയാകും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. 

നേരത്തെ പുറത്തിറങ്ങിയ കാളിയന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്. ശങ്കര്‍ എഹ്‌സാന്‍ ലലോയ് ടീം സംഗീതമൊരുക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും കാളിയനുണ്ട്. സുജിത് വാസുദേവ് ആണ് ക്യാമറ.

അതേസമയം, ജന​ഗണമനയാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രമായി പൃഥ്വി എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിക്കഴിഞ്ഞു. കഴിഞ്ഞ മാസം 28നായിരുന്നു ചിത്രത്തിന്റെ റിലീസ്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്.  സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.

Read Also: Kaaliyan : ഒരുങ്ങുന്നത് പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രം ; 'കാളിയ'നെ കുറിച്ച് സംവിധായകന്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ